തൊഴിയൂർ :ലൈഫ് സയൻസിൽ സി എസ് ഐ ആർ യു ജി സി നെറ്റ് -ജെ ആർ എഫ് അസിസ്റ്റന്റ് പ്രൊഫസർ യോഗ്യത 142-ാം റാങ്കോടെ കരസ്ഥമാക്കിയ താഴിശ്ശേരി ദിലീപിന്റെയും ഷെമിയുടെയും മകൾ ഐശ്വര്യ ദിലീപിനെ കൊച്ചിൻ യൂണിവേഴ്സിറ്റി റിട്ട.പ്രൊഫ.
ഡോ. സി.ജി നന്ദകുമാർ
ആർ എസ് എസ് തൊഴിയൂർ -പിള്ളക്കാട് മേഖലയുടെ ഉപഹാരം നൽകി അനുമോദിച്ചു. ഹിന്ദു ഐക്യവേദി ചാവക്കാട് താലൂക്ക് സഹ.സംഘടന സെക്രട്ടറി ഷിജോയ് താഴിശ്ശേരി, സെക്രട്ടറി ശരത് പൂഴിക്കുന്നത്ത്, ഹിന്ദു ഐക്യവേദി മുനിസിപ്പൽ സെക്രട്ടറി ലോകേഷ് നരിയമ്പുള്ളി,ഉല്ലാസ് താഴിശ്ശേരി,ടി.യു
ആദർശ് , ടി.കെ ദിലീപ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.ഐശ്വര്യ ദിലീപിന്റെ തീഷ്ണ പഠനവും ആത്മാർപ്പണവുമാണ് ഈ വിജയത്തിന് കാരണമെന്നും തുടർന്നും അനുമോദനാർഹമായ നേട്ടങ്ങൾ നേടാൻ സാധിക്കട്ടെ എന്നും ചടങ്ങിൽ പങ്കെടുത്ത ഏവരും ആശംസിച്ചു.
ലൈഫ് സയൻസിൽ സി എസ് ഐ ആർ യു ജി സി നെറ്റ് -ജെ ആർ എഫ് അസിസ്റ്റന്റ് പ്രൊഫസർ യോഗ്യത റാങ്കോടെ നേടിയ ഐശ്വര്യ ദിലീപിനെ അനുമോദിച്ചു
