ആറ്റുപുറം തിരുന്നാൾ കൊടിയേറി

പുന്നയൂർക്കുളം:ആറ്റുപുറം സെന്റ് ആന്റണിസ് പള്ളിയിൽ ഏപ്രിൽ 17മുതൽ 20വരെ നാല് ദിവസമായി നടക്കുന്ന വിശുദ്ധ അന്തോണി സിന്റെയും വിശുദ്ധ സെബാസ്റ്റി നൊസ്സിന്റെയും സംയുക്ത തിരുന്നാൾ ആഘോഷത്തിനു കൊടിയേറി.,
ആറ്റുപുറം പള്ളി മുൻ വികാരിയും, പുതുരുത്തി പള്ളി വികാരിയുംമായ ഫാ :ജിയോ ചെരടായിയാണ് കൊടികയറ്റ കർമ്മം നിർവ്വഹിച്ചത് .കൊടികയറ്റത്തിനു മുന്നേ, ലെദീഞ്, വിശുദ്ധകുർബ്ബാന, തിരുന്നാൾ പ്രസുദെന്തി ആശീർവാദം എന്നികർമ്മങ്ങൾ നടത്തി ഫാ.ജിയോ ചെരടായി മുഖ്യ കാർമ്മികനായിരുന്നു, വികാരി ഫാ. റിജോ വിതയത്തിൽ, ബ്രദർ പ്രിൻസ് കിളിയoപ്രായിൽ എന്നിവർ സഹകർമികരായിരുന്നു.തിരുന്നാൾ സപ്ലി മെന്റ് പ്രകാശന കർമ്മവും നടന്നു.
ജനറൽ കൺവീനർ പി. ജെ.റാഫേൽ, ട്രസ്റ്റി മാരായ സി. വി. ജേകബ്, സി.ഏ. ബോസ്, എം. ആർ ഷെജി, പബ്ലിസിറ്റി കൺവീനർ കെ. എൽ വർഗീസ്,കേന്ദ്ര സമിതി കൺ വീനർ,പി. ഐ.ആന്റോ,ഇടവക സെക്രട്ടറി കെ. ജെ. ജീജോ, പ്രോഗ്രാം കൺവീനർ എം. ജെ. ജോഷി. ജോയിന്റ് കൺവീനർ പി. ടി. ആന്റണി എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *