“പറക്കും പക്ഷിയെ പ്രണയിക്കുന്നവർ ” നോവലിനെ കുറിച്ച് ചർച്ചാ ക്ലാസ് സംഘടിപ്പിച്ചു

പുന്നിയൂർക്കുളം:അമേരിക്കൻ മലയാളി എഴുത്തുകാരനും പുന്നയൂർക്കുളം സാഹിത്യ സമിതിയുടെ സ്ഥാപക പ്രസിഡണ്ടുമായ അബ്ദുൾ പുന്നയൂർക്കുളത്തിന്റെ പറക്കും പക്ഷിയെ പ്രണയിക്കുന്നവർ എന്ന നോവലിനെ കുറിച്ച് ചർച്ച സംഘടിപ്പിച്ചു. പുന്നയൂർക്കുളം കമലാസുരയ്യ സാംസ്കാരിക സമുച്ചയത്തിൽ കഥാകാരൻ ടി. ഡി രാമകൃഷ്ണൻ ചർച്ച നയിച്ചു. മുതിർന്ന മാധ്യമ പ്രവർത്തകൻ കുരിയൻ പാമ്പാടി,കവി സെബാസ്റ്റ്യൻ,ടി. മോഹൻ ബാബു,ഫൈസൽ ബാവ,ഹക്കീം വെളിയത്ത്,തുടങ്ങിയവർ പങ്കെടുത്തു.ടി.എം ഡെറിപോൾ മോഡറേറ്ററായി. പുന്നയൂർക്കുളം സാഹിത്യ സമിതിയാണ് ചർച്ച സംഘടിപ്പിച്ചത്.സാഹിത്യ സമിതി ഭാരവാഹികളായ ഉമ്മർ അറക്കൽ,കെ.ബി സുകുമാരൻ, രാജേഷ് കടാമ്പുള്ളി,ഷാജൻ വാഴപ്പുള്ളി ചടങ്ങിന് നേതൃത്വം നല്കി.

Leave a Reply

Your email address will not be published. Required fields are marked *