പാർട്ടി യോഗത്തിൽ പങ്കെടുത്തില്ല; ദലിത് യുവതിക്ക് നേരെ ലോക്കൽ സെക്രട്ടറിയുടെ ഭീഷണി…കുന്നംകുളം നഗരസഭ എസ്.സി പ്രമോട്ടർ രാജിവെച്ചു

കുന്നംകുളം :പാർട്ടി യോഗത്തിൽ പങ്കെടുക്കാത്തതിന് സി.പി.എം. ലോക്കൽ കമ്മറ്റി സെക്രട്ടറിയുടെ ഭീഷണിയെ തുടർന്ന് ദലിത് യുവതിയും കാൻസർ അതിജീവിതയും മറ്റ് പല ശാരീരിക പ്രയാസങ്ങളും നേരിടുന്ന നഗരസഭയിലെ എസ്.സി. പ്രമോട്ടർ സ്വാതി സോമൻ ജോലി രാജിവെച്ചു. തെരെഞ്ഞെടുപ്പുമായി ബ ന്ധപ്പെട്ട് മാർച്ച് ഒമ്പതിന് ലോ ക്കൽ കമ്മറ്റി സെക്രട്ടറി കമ്മറ്റി ക്ക് വരുന്നില്ലെയെന്ന് ചോദിച്ച് ഫോൺ ചെയ്തിരുന്നു. വരുന്നില്ലന്ന് സ്വാതി പറഞ്ഞു. ഇതോടെയാണ് ലോക്കൽ കമ്മറ്റി സെക്രട്ടറിയുടെ ഭീഷണി. ഫോൺവിളിച്ച് ‘നീ ചീഞ്ഞ മു ട്ടയുടെ സ്വഭാവം എന്റെ അടുത്ത് കാണിക്കരുത്’
നിനക്ക് നിന്റെ അസുഖമോ അച്ഛന്റെ അസുഖമോ ഒന്നുമല്ല നിന്റെ പ്രശ്നം.വേറെ എന്തോ ആണ് നിന്റെ പ്രശ്നം എന്ന് പറഞ്ഞായിരുന്നു ഭീഷണി.പാർട്ടി തന്ന ജോലി രാജിവെക്കണമെന്നും ആവ ശ്യപ്പെട്ടു.ചീഞ്ഞ മുട്ടയുടെ സ്വഭാവം എന്താണെന്ന് സ്വാതി തിരിച്ചു ചോദിച്ചപ്പോൾ,നിന്നോട് എന്ത് വർത്താനം പറയണം എന്നൊക്കെ എനിക്ക റിയാമെന്നാണ് ലോക്കൽ കമ്മറ്റി സെക്രട്ടറിയുടെ മറുപടി.
നീ ഇപ്പോ ചെയ്യണ ജോലി പാർട്ടി തീരുമാനിച്ച് തന്നതാണെന്നും സെക്രട്ടറി ഭീഷണി സ്വരത്തിൽ പറഞ്ഞു.രാജിവെക്കണോയെന്ന് സ്വാതി തിരിച്ചു ചോദിച്ചപ്പോൾ നീ രാജിവച്ചോ ഞാൻ വേറെ ആളുകളെ നോക്കിക്കൊള്ളാം. നീ ഈ നിലപാടിൽ പോയിക്കോ. ഒരു കുഴപ്പവും ഇല്ലന്നാണ് സെക്രട്ടറിയുടെ മറുപടി. ലോക്കൽ കമ്മറ്റി സെക്രട്ടറിയുടെ ഭീഷണി തുടർന്നു. നീ രാജിവച്ചോ. നിന്റെ കാല് പിടിച്ച് നിൽക്കേണ്ട കാര്യം ഇല്ല.പാർട്ടിക്ക് അവിടെ വേറെ ആളുകളെയും,എസ്.സി. പ്രമോട്ടർ സ്ഥാനത്ത് വേറെ ആ ളെയും കണ്ടു പിടിച്ചോളാം. ഞാൻ പറഞ്ഞാൽ കേൾക്കുന്ന ആളു കൾ മതി അവിടെ എന്നുപറഞ്ഞ് ലോക്കൽ കമ്മറ്റി സെക്രട്ടറി ഫോൺ കട്ട് ചെയ്‌തതായി സ്വാതി സോമൻ പറഞ്ഞു.മാർച്ച് 10ന് സ്വാതി എസ്.സി.ഡി.ഒക്ക് രാജികത്ത് നൽകി. ഇതിന്റെ ഒരു ഫോട്ടോ മുൻ കൗൺസിലർ പ്രവീണ ഭവേഷിന് അയച്ചു കൊടുത്തു. സംഭവമറിഞ്ഞ മേൽ കമ്മറ്റി അംഗങ്ങൾ വിളിക്കുകയും തെ രഞ്ഞെടുപ്പ് സമയമാണ് രാജി വെക്കരുതെന്ന് ആവശ്യപ്പെട്ടി രുന്നതായി സ്വാതി പറഞ്ഞു. ഇത്ര കാലം പ്രവർത്തിച്ച പ്ര സ്‌ഥാനത്തിൽ താൻ കാരണം ഒരു പ്രശ്നവും പാർട്ടിക്ക് ഉ ണ്ടാവരുതെന്ന് കരുതി ആദ്യ ഘട്ടത്തിൽ രാജി സ്വാതി പിൻ വലിച്ചെങ്കിലും തെരഞ്ഞെടുപ്പ് കഴിഞ്ഞ പിറ്റേ ദിവസം സ്വാതി ജോലി രാജി വെച്ചു. സംഭവം സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെ സി.പി.എം. കടുത്ത പ്രതിരോധത്തിലായി

Leave a Reply

Your email address will not be published. Required fields are marked *