എസ് എൻ ഡി പിഗുരുവായൂർ യൂണിയനിൽ ചതയദിനാഘോഷം

ഗുരുവായൂർ:എസ് എൻ ഡി പിഗുരുവായൂർ യൂണിയനിൽ ചതയദിനാഘോഷം ഭക്തിനിർഭരമായ ചടങ്ങുകളോടെ നടന്നു.ഗുരുപൂജ, ഭജനാവലി എന്നിവയുണ്ടായി.സ്വാഗത സംഘം ചെയർമാൻ കെ.വി രവീന്ദ്രൻ പതാക ഉയർത്തി. യൂണിയൻ സെക്രട്ടറി പി.എ.സതീശൻ ചതയദിന സന്ദേശം നല്കി. യൂണിയൻ ബോർഡ് അംഗങ്ങൾ, പഞ്ചായത്ത്, വനിത, യൂത്ത് മൂവ്മെൻ്റ് ഭാരവാഹികൾ ചടങ്ങിൽ പങ്കെടുത്തു. യൂണിയൻ്റെ കീഴിലെ 62 ശാഖകളിലും അതിവിപുലമായി ചതയ ദിനം ആഘോഷിച്ചു.

Leave a Reply

Your email address will not be published. Required fields are marked *