പുന്നയൂര്‍ക്കുളം വൈലത്തൂര്‍ കത്തോലിക്ക പള്ളിയിലെ സംയുക്ത തിരുന്നാൾ ആഘോഷിച്ചു.കാലത്ത് വിശുദ്ധ കുര്‍ബാന, ലദീഞ്ഞ്, നൊവേന എന്നിവ നടന്നു.തുടർന്ന് നടന്ന തിരുനാൾ പാട്ടുകുർബാനക്ക് തൃശൂര്‍ ബസിലിക്ക ഓഫ് ഔര്‍ ലേഡി ഓഫ് ഡോളോഴ്‌സ് അസി. വികാരി ഫാ. ഫെബിന്‍ ചിറയത്ത് മുഖ്യകാര്‍മ്മികത്വം വഹിച്ചു
ഫാ. ഫെബിന്‍ കുത്തുര്‍ സഹകാര്‍മ്മികനായി. ഫാ.റോയ് വടക്കന്‍ തിരുന്നാള്‍ സന്ദേശം നല്‍കി.തുടർന്ന് ഇടവകകളിലെ കുടുംബങ്ങളില്‍ നിന്നും കൊണ്ടുവന്ന ആയിരത്തിലധികം ഭക്ഷണ കിറ്റുകള്‍ വിവിധ അഗതി മന്ദിരങ്ങളിലെത്തിച്ചു.
വൈകീട്ട് നടന്ന തിരുന്നാള്‍ പ്രദക്ഷിണത്തിന് ഫാ.അനില്‍ തലക്കോട്ടൂര്‍ നേതൃത്വം നല്‍കി. വൈകീട്ട് വര്‍ണ്ണ മഴ, ഗാനമേള എന്നിവ ഉണ്ടായി. ബുധനാഴ്ച
കാലത്ത് ഇടവകയിലെ മരിച്ചവര്‍ക്ക് വേണ്ടിയുള്ള കുര്‍ബാനയും ഒപ്പീസും നടക്കും.വി.ഫാ. വര്‍ഗ്ഗീസ് പാലത്തിങ്കല്‍ കാര്‍മ്മികത്വം വഹിക്കും.റവ.ഫാ.വര്‍ഗ്ഗീസ് പാലത്തിങ്കല്‍,ജനറല്‍ കണ്‍വീനര്‍ ബാബു ജോസ് വി,ട്രസ്‌ററി ഡെന്നി തലക്കോട്ടൂര്‍,ജോ.കണ്‍വീനര്‍ ബിജു തോമസ്,ഫിനാന്‍സ് കൺവീനർ നോയൽ ആന്‍ഡ്രൂ എന്നിവര്‍നേതൃത്വം നല്കി
വൈലത്തൂർ പള്ളിയിൽ സംയുക്ത തിരുനാൾ ആഘോഷിച്ചു
