മാനവ സന്ദേശം പരത്തി മുസ്ലിം മത വിശ്വാസികൾ ചെറിയ പെരുന്നാൾ ആഘോഷിച്ചു.

പുന്നയൂർക്കുളം:നോമ്പിലൂടെ ചൈതന്യം നേടിയെടുത്ത മനസുമായി സ്വന്തം അനുഭവത്തിലൂടെ വിശപ്പറിഞ്ഞ് മറ്റുള്ളവരെ കൈകോർത്തു പിടിച്ച് മാനവ സന്ദേശം പരത്തി മുസ്ലിം മത വിശ്വാസികൾ ചെറിയ പെരുന്നാൾ ആഘോഷിച്ചു.മനസ്സും ശരീരവും നിയന്ത്രിച്ച് അന്ന പാനീയങ്ങൾ വെടിഞ്ഞ് ഒരു മാസക്കാലം നീണ്ട റംസാൻ വ്രതത്തിന് പര്യാവസാനമായി.ചൊവ്വാഴ്ച മാസപ്പിറവി ദൃശ്യമായതിനെ തുടർന്ന് റമദാൻ 29 ചൊവ്വാഴ്ച പൂർത്തിയാക്കി ബുധനാഴ്ച്ച  ഈദുൽ ഫിത്തർ ആഘോഷിച്ചു. ഗൾഫ് നാടുകളിൽ തിങ്കളാഴ്ച മാസപ്പിറവി ദൃശ്യമാകാത്തതിനെ തുടർന്ന് ചൊവ്വാഴ്ച നോമ്പ് 30 പൂർത്തിയാക്കി ബുധനാഴ്ചയാണ് ചെറിയ പെരുന്നാൾ ആഘോഷിക്കുന്നത്.
പുത്തനുടുപ്പ് അണിഞ്ഞ് കൂട്ടമായി തക്ബീർ മുഴക്കി പ്രാർത്ഥനകളുമായി പള്ളികളിലേക്കും ഈദ് ഗാഹുകളിലേക്കും കുടുംബ വീടുകളിലേക്കും സന്ദർശനം നടത്തി ആശംസകൾ നേർന്നു. സ്നേഹവും സഹിഷ്ണുതയും സൗഹാർദ്ദവും പങ്കുവെച്ചു നാടിനും ജനതക്കും ഐക്യത്തിനും വേണ്ടിയുള്ള സന്ദേശം നൽകിയാണ്  ഈദ് ആഘോഷം നടത്തുന്നത്. രണ്ട് ആഘോഷങ്ങളാണ് ഇസ്ലാംമത വിശ്വാസികൾക്ക്‌ ഉള്ളത്. ഈദുൽഫിത്തർ എന്ന ചെറിയ പെരുന്നാളും ഈദുൽ അസ്ഹ എന്ന ബലിപെരുന്നാളും. പെരുന്നാൾ ആഘോഷിക്കേണ്ട ദിവസം ആണെങ്കിലും ഇസ്ലാമിലെ ആഘോഷങ്ങൾ എങ്ങനെ വേണം എന്ന് പ്രത്യേകം നിഷ്കർഷിച്ചിട്ടുണ്ട്. ഒരുമാസം നീണ്ടു നിന്ന റംസാൻ വ്രതത്തിന് അവസാനം കുറിക്കപ്പെടുന്ന ഈദുൽഫിത്തർ എല്ലാം മറന്ന് ആഘോഷിക്കാൻ ഉള്ള ദിവസമല്ല 30 ദിവസം പിന്തുടർന്ന് ആത്മീയ പാതയും അച്ചടക്കവും കൈവിടാതെയാവണം പെരുന്നാൾ ദിനത്തിലെ ആഘോഷങ്ങൾ.പുതു വസ്ത്രം അണിഞ്ഞും വിഭവസമൃദ്ധമായ ഭക്ഷണം ഒരുക്കുന്നതും മൈലാഞ്ചിയിടൽ തുടങ്ങിയവ പെരുന്നാൾ ആഘോഷത്തിന്റെ ഭാഗമാണ്. പെരുന്നാൾ ദിനത്തിലും ഒരാൾപോലും പട്ടിണി കിടക്കരുത് എന്ന സന്ദേശം നൽകുന്നതിനാണ് ഫിത്തർ സക്കാത്ത് ഏർപ്പെടുത്തിയിരിക്കുന്നത്. ഓരോ മുസ്ലിം മത വിശ്വാസിയും അവന്റെ സമ്പത്ത് അനുസരിച്ച് ഫിത്തർ സക്കാത്ത് നൽകണം. ഫിത്തർ സക്കാത്ത് നൽകിയതിന് ശേഷമാണ് ഈദ് ആഘോഷങ്ങളിലേക്ക് പ്രവേശിക്കാവൂ.
സാധാരണയായി നാട്ടിലെ ഭക്ഷ്യധാന്യമാണ് ഫിത്തർ സകാത്ത് നൽകേണ്ടത്.  കേരളത്തിൽ അരിയാണ് നൽകി വരുന്നത്. വീട്ടിലെ എല്ലാ അംഗങ്ങൾക്കും ഒരു സ്വാഅ് അഥവാ ഏകദേശം 2.46 കിലോഗ്രാം ഭക്ഷ്യധാന്യം വിതരണം ചെയ്യണം. വീട്ടിൽ പുതുതായി ജനിച്ച കുഞ്ഞിന് ഉൾപ്പെടെ ഇത്തരത്തിൽ ധർമ്മം ചെയ്യണമെന്നാണ് നിയമം. സക്കാത്തും സമ്മാനങ്ങളും കൈമാറുന്നതിന് മുൻകരുതൽ വേണം.മന്ദലാംകുന്ന് എടയൂരിൽ നടത്തിയ ഈദ് ഗാഹ്  നമസ്ക്കാരത്തിന് അഷ്‌ക്കർ സലഫി നേതൃത്വം നൽകി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കഷ്ടതയും പ്രയാസവും അനുഭവിക്കുന്നവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കണമെന്നും എല്ലാവരോടും വിദ്വേഷം മറന്ന് നന്മകൾ ചെയ്ത് അവരെ കീഴ്പ്പെടുത്തണമെന്നും രാജ്യത്തിന്റെ ഭരണഘടന നിലനിർത്തുവാൻ വേണ്ടിയും ഐക്യം നിലനിർത്തുവാൻ എല്ലാവരും പരിശ്രമിക്കണമെന്നും അഷ്കർ സലഫി ഈദ് സന്ദേശത്തിലൂടെ പറഞ്ഞു. അവിയൂർ ജുമാ മസ്ജിദ് ഹസൻ ഫൈസി,എടക്കര മൂഹ്യദ്ധീൻ ജുമാ മസ്ജിദ് അബൂബക്കർ ലത്തീഫി,പനന്തറ ഉരുളുമ്മൽ ജുമാമസ്ജിദ് ഹസ്സൻ ഫൈസി, കൗക്കാനപ്പെട്ടി ജുമാമസ്ജിദ് സവാദ് വാഫി, പരൂർ ഞാലിൽ ജുമാമസ്ജിദ് അഹ്‌മദ്‌ കബീർ സഖാഫി,ചെമ്മണൂർ ജുമാമസ്ജിദ് അലി ദാരിമി, പറയങ്ങാട് ജുമാമസ്ജിദ് ഖാലിദ് ഫൈസി, മണികണ്ഠേശ്വരം സ്വഹാബ ജുമാമസ്ജിദ്  ഹാഫിള് നസീർ, വൈലത്തൂർ ജുമാമസ്ജിദ് മുഹമ്മദ് ഷാഫി അൽ ഹൈതമി,കല്ലൂർ ജുമാമസ്ജിദ് മുഹമ്മദ് റിയാസ് അലി ഹുദവി, മന്നലാംകുന്ന് ജുമാ മസ്ജിദ് നിസാർ അഹ്‌സനി,പരൂർ മാഞ്ചിറ മസ്ജിദ് ഫൈസൽ സഖാഫി, ചെമ്മണൂർ വടക്കേകുന്ന്  മസ്ജിദ് ഇസ്മാഈൽ സുഹരി, മന്നലാംകുന്ന് യാസീൻ മസ്ജിദ് മുഹമ്മദ് അൻഫാസ് ഹള്റമി,
അണ്ടത്തോട് ജുമാമസ്ജിദ്  മുഹമ്മദ് അഷറഫി,അകലാട് പുത്തൻപള്ളി ജുമാമസ്ജിദ് പി ടി അബ്ദുള്ളകുട്ടി മുസ്‌ലിയാർ,അണ്ടത്തോട് തങ്ങൾപടി ഇലാഹിയ ജുമാമസ്ജിദ് ഹുസൈൻ അഷറഫി,മന്നലാംകുന്ന്  കുന്നത്ത് പള്ളി മസ്ജിദ്  അഷ്‌കർ അലി ബദരി,
മന്നലാംകുന്ന് മൂഹ്യദ്ധീൻ ജുമാമസ്ജിദ്  ലത്തീഫ് ദാരിമി,അകലാട് ഖാദിരിയ്യ ജുമാമസ്ജിദ്  ജാബിർ ഫൈസി,  മൊയ്തീൻപള്ളി അബ്ദുൽകരീം ലത്തീഫി,ഒറ്റയ്‌നി മസ്ജിദ് ഉമർ ബിൻ ഖത്താബ് ശരീഫ് ഫൈസി, നാലാംകല്ലു ഹാജിയാർ മസ്ജിദ്  അബൂബക്കർ ഫൈസി,വടക്കേകാട് സെൻട്രൽ ജുമാമസ്ജിദ് ഷബീർ അലി നഈമി, അണ്ടത്തോട് ബീച്ച് ജുമാ മസ്ജിദ് അബ്ദുൽ മജീദ് ഫൈസിയും നേതൃത്വം നൽകി.അണ്ടത്തോട് ഹിറാ മസ്ജിദ് ഈദ് ഗാഹിൽ അബ്ദുസമദ്,വടക്കേക്കാട് കൊമ്പത്തേൽ പടി സലഫി മസ്ജിദ് ഗ്രൗണ്ടിൽ സെമീർ മദീനി, ചെമ്മണ്ണൂർ ഈദ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അമൽ സ്കൂൾ ഗ്രൗണ്ടിൽ നടത്തിയ ഈ ഗാഹിൽ ഡോക്ടർ ഷക്കീർ ഹുസൈൻ, വന്നേരി സ്കൂൾ ഗ്രൗണ്ടിൽ നടത്തിയ ഈദ് ഗാഹിൽ നഈം മാറഞ്ചേരി,ആൽത്തറ ടൗൺ മസ്ജിദ് സലഫി ഈദ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അബ്ദുറഊഫ് സലഫി തുടങ്ങിയവരും നേതൃത്വം നൽകി.

ദൃശ്യങ്ങൾ കാണാം…

Leave a Reply

Your email address will not be published. Required fields are marked *