വടക്കേക്കാട്:ലോക തപാൽ ദിനത്തിൽ കൊച്ചനൂർ ഗവ: ഹയർ സെക്കൻ്റി സ്കൂളിലെ എൽ.പി വിഭാഗം കുട്ടികൾ കൊച്ചനൂർ പോസ്റ്റാഫീസ് സന്ദർശിച്ച് പ്രധാനധ്യാപിക സുമംഗലി ടീച്ചർക്ക് ആശംസകൾ അറിയിച്ചു കൊണ്ട് കത്തയച്ചു. പോസ്റ്റ് ഓഫീസർ അതിര കുട്ടികൾക്ക് തപാൽ സംവിധാനങ്ങളെ കുറിച്ച് ക്ലാസെടുത്തു.കുട്ടികളോടെപ്പം അദ്ധ്യാപകരായ സി.എം റമിഷ, ജീന പി ജോർജ് ,പി.ജെ മിൻഡ, പി.എം നമീഷ,കെ.രമ്യരാജൻ, എഫ് ടി എം പ്രിൻസൺ സി.എ തുടങ്ങിയവരും ഉണ്ടായിരുന്നു
തപാൽ ദിനത്തിൽ കൊച്ചനൂർ ഗവ: സ്കൂളിലെ എൽ പി വിഭാഗം കുട്ടികൾ പോസ്റ്റാഫീസ് സന്ദർശിച്ചു
