ഗുരുവായൂർ: ദേവസ്വം ഇ- ഓഫീസ് പ്രവർത്തനങ്ങൾക്ക് പിന്തുണയും സഹകരണവുമായി കേരള ഗ്രാമീണ ബാങ്ക് രംഗത്തെത്തി. ദേവസ്വത്തിന് 50 കമ്പ്യൂട്ടറുകൾ നൽകി കേരള ഗ്രാമീണ ബാങ്ക് മാതൃകയായി. കേരള
ഗ്രാമീണ ബാങ്കിന്റെ സാമൂഹ്യ പ്രതിബദ്ധതാ പദ്ധതിയിൽ പ്പെടുത്തിയാണ് ഈ സഹായം.
ദേവസ്വത്തിലെ ഭരണപരമായ കാര്യക്ഷമതയും സാങ്കേതിക വികസനവും ലക്ഷ്യമിട്ടാണ് ഈ സംഭാവന. ക്ഷേത്രം കിഴക്കേ ഗോപുര കവാടത്തിന് മുന്നിൽ നടന്ന ചടങ്ങിൽ കേരള ഗ്രാമീണ ബാങ്ക് ചെയർപേഴ്സൺ വിമല വിജയഭാസ്കർ കമ്പ്യൂട്ടറുകൾ ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയന് കൈമാറി. ദേവസ്വം ഭരണസമിതി അംഗങ്ങളായ സി.മനോജ്, കെ.പി.വിശ്വനാഥൻ,മനോജ് ബി നായർ, കെ .എസ് .ബാലഗോപാൽ , അഡ്മിനിസ്ട്രേറ്റർ ഒ.ബി. അരുൺകുമാർ, ക്ഷേത്രം ഡി.എ പ്രമോദ് കളരിക്കൽ, കേരള ഗ്രാമീണ ബാങ്ക് റീജിയണൽ മാനേജർ വിജയ് ആർ, മാർക്കറ്റിംഗ് ചീഫ് മാനേജർ രാജീവ് ആർ, ചീഫ് മാനേജർമാരായ സിന്ധു, അഖില, ഗുരുവായൂർ ബ്രാഞ്ച് മാനേജർ അനു സി സുകുമാരൻ , മാർക്കറ്റിംഗ് സീനിയർ മാനേജർ രാജേഷ് കെ ആർ, ക്ഷേത്രം അസി.മാനേജർമാരായ ലെജുമോൾ, സുഭാഷ്എന്നിവരും ചടങ്ങിൽ പങ്കെടുത്തു. പൊതുസമൂഹത്തിന്റെ ഉന്നമനത്തിനായി കേരള ഗ്രാമീണ ബാങ്ക് നടത്തുന്ന പ്രവർത്തനങ്ങളിലെ ഒരു സുപ്രധാന ചുവടുവെപ്പായി ഈ സഹായം.
ഗുരുവായൂർ ദേവസ്വം ഇ- ഓഫീസ് പ്രവർത്തനങ്ങൾക്ക് പിന്തുണയുമായി കേരള ഗ്രാമീണ ബാങ്ക്;50 കമ്പ്യൂട്ടറുകൾ സമർപ്പിച്ചു
