ജൂലൈ 1 ന് ബസ് സർവീസ് നടത്തും;ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

പുന്നയൂർക്കുളം:ജൂലൈ ഒന്നിലെ ബസ് സമരത്തിൽ നിന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ പിന്മാറി. ഗുരുവായൂർ – പൊന്നാനി റോഡിൻ്റെ ശോചനീയാവസ്ഥ
എത്രയും പെട്ടെന്ന്
പരിഹരിക്കാമെന്ന് പൊതുമരാമത്ത് വകുപ്പ് ഓഫീസറുടെ ഉറപ്പ് കിട്ടിയതിന്റെ അടിസ്ഥാനത്തിലാണ്  സമരത്തിൽ നിന്ന്
ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ പിന്മാറിയത്.ഗുരുവായൂർ,കുന്നംകുളം, ആൽത്തറ, പുത്തൻപള്ളി റൂട്ടുകളിൽ ജൂലൈ ഒന്നിന് ബസ്സുകൾ പതിവുപോലെ സർവീസ് നടത്താൻ ഇന്നലെ പൊതുമരാമത്ത് ഉദ്യോഗസ്ഥരും പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഭാരവാഹികളും സംയുക്തമായി ചേർന്ന യോഗത്തിൽ തീരുമാനിക്കുകയായിരുന്നു. സർവീസ് നടത്താൻ പൊലീസിൻ്റെ സംരക്ഷണവും അസോസിയേഷൻ ആവിശ്യപ്പെട്ടിട്ടുണ്ട്. യോഗത്തിൽ അസോസിയേഷൻ ജില്ല പ്രസിഡണ്ട് ഷാജഹാൻ, സെക്രട്ടറി മുകേഷ് കുമാർ മേഖല ഭാരവാഹികളായ സംഗീത ഫവാസ് ,അനീഷ്, മരാമത്ത് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *