കല്ലൂർ ബാലകൃഷ്ണൻ അനുസ്മരണം നടത്തി

വടക്കേക്കാട് :പഞ്ചവാദ്യകലയിൽ തൻ്റേതായ സ്ഥാനം രേഖപ്പെടുത്തിയ അതുല്യനായ കലാകാരനായിരുന്നു കല്ലൂർ ബാലകൃഷ്ണനെന്ന് കലാമണ്ഢലം എൻഎൻ കൊളത്താപ്പിള്ളി.കഴിഞ്ഞ ദിവസം അന്തരിച്ച മദ്ദളകലാകാരൻ കല്ലൂർ ബാലകൃഷ്ണൻ അനുസ്മരണം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കലയിൽ നിന്നും ജീവിതത്തിൽ നിന്നും വിട്ടുപോകേണ്ട കാലമായിട്ടിലെങ്കിലും കുറഞ്ഞ സമയം കൊണ്ടുതന്നെ വിസ്മയകരമായ സാന്നിദ്ധ്യമാകുവാൻ കല്ലൂർ ബാലകൃഷ്ണന് സാധിച്ചതായും അദ്ദേഹം പറഞ്ഞു.ക്ഷേത്രകലാസമിതി മണികണ്ഠശ്വരത്ത് സംഘടിപ്പിച്ച യോഗത്തിൽ പ്രസിഡൻ്റ് കെ.എം ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. നോവലിസ്റ്റ് ഫാസിൽ, മണികണ്ഠേശ്വരം ദേവസ്വം ചെയർമാൻ പി.രാധാകൃഷ്ണൻ, ആൻ്റണി ജേക്കബ്,ഉണ്ണി കല്ലൂർ, മണി ആറങ്ങോട്ടുകര, ചാന്ദിനി ടീച്ചർ ഷൺമുഖൻ കാട്ടിശ്ശേരി, പി.കെ ബ്രഹ്മാനന്ദൻ, കെ.എം നാസർ, സുധാകരൻ വൈലേരി, സുധീഷ് അമരായിൽ, ടി.ജി വിശ്വനാഥൻ, ബാബു ഹരിശ്രീ, ടി.ബി രജീഷ് തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു. സമിതി ട്രഷറർ അശോകൻ മാമ്പറ്റ് സ്വാഗതവും, സുധീഷ് കണ്ടമ്പുള്ളി നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *