പുന്നയൂർക്കുളം:രണ്ട് നൂറ്റാണ്ട് പഴക്കമുള്ള തൃപ്പറ്റ് ശിവ ക്ഷേത്രത്തിലെ വൻ ആൽമരം കടപുഴകി വീണു.ഞായറാഴ്ച കാലത്ത് 6.30 ഓടുകൂടിയാണ് വലിയ ശബ്ദത്തോടുകൂടി ആൽമരം കടപുഴകി വീണത്. 200 വർഷത്തിലേറെ പഴക്കമുള്ളതായാണ് പ്രദേശവാസികൾ പറയുന്നത്. ഇടക്ക് കൊമ്പുകൾ ഒടിഞ്ഞു വീഴാറുണ്ട്. അവസാനമായി രണ്ടുവർഷം മുമ്പാണ് വലിയ കൊമ്പ് ഒടിഞ്ഞുവീണത്. 1996 ലാണ് ഇതിനെ ആൽത്തറകെട്ടി ഇന്ന് കാണുന്ന രീതിയിൽ സംരക്ഷിച്ചിരുന്നത്. ആൽമരത്തിൽ വലിയ പനമരവും മറ്റു വള്ളിച്ചെടികളും ഉള്ളതിനാൽ ഇടതൂർന്ന് നിൽക്കുന്ന കൊമ്പുകൾക്കിടയിൽ പക്ഷികളുടെ ആവാസ കേന്ദ്രവും കൂടിയാണ് ഈ ആൽമരം. ക്ഷേത്രത്തിന് സമീപത്തെ ഓഫീസ് മുറിയോട് ചേർന്നാണ് മരം വീണത്. സംഭവം സമയം ഭക്തരാരും പ്രദേശത്ത് ഇല്ലാതിരുന്നതിനാൽ അപകടം ഒഴിവായി.
രണ്ട് നൂറ്റാണ്ട് പഴക്കമുള്ള തൃപ്പറ്റ് ശിവ ക്ഷേത്രത്തിലെ വൻ ആൽമരം കടപുഴകി വീണു
