നവകേരള സദസ്സ്; നാടും നഗരവും ഒരുങ്ങി

ചാവക്കാട്:ഡിസംബർ 4 ന് നടക്കുന്ന നവകേരള സദസ്സിനായി നാടും നഗരവും
ഒരുങ്ങിയതായി എൻ കെ അക്ബർ എം എൽ എ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. തിങ്കളാഴ്ച
വൈകീട്ട് 6 ന് ചാവക്കാട് കൂട്ടുങ്ങൽ ചത്വരത്തിൽ വച്ചാണ് നവ കേരള സദസ്സ് നടക്കുന്നത്.സദസ്സിൽ പൊതുജനങ്ങൾക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.നവകേരള സദസ്സിന്റെ ഭാഗമായി ഗുരുവായൂർ മണ്ഡലത്തിന്റെ വികസന പ്രവർത്തനങ്ങളുടെ ചരിത്രം ഉൾക്കൊള്ളിച്ച് നവം എന്ന പേരിൽ സുവനീർ പ്രകാശനം ചെയ്യും.
പൊതുജനങ്ങൾക്ക് അപേക്ഷകളും പരാതികളും ഡിസംബർ 4ന് രാവിലെ 10 മുതൽ 5 .30  വരെ ചാവക്കാട് ബസ് സ്റ്റാൻഡ് കാത്തിരിപ്പ് കേന്ദ്രത്തിൽ തയ്യാറാക്കിയ 20 കൗണ്ടറുകളിൽ  നൽകാം.സ്ത്രീകൾ , മുതിർന്ന പൗരന്മാർ, ഭിന്നശേഷിക്കാർ എന്നിവർക്ക് പ്രത്യേകം കൗണ്ടറുകൾ ഉണ്ടായിരിക്കും.മുഖ്യമന്ത്രിയുടെ പൊതുയോഗത്തിനു ശേഷവും പരാതികളും അപേക്ഷകളും സ്വീകരിക്കും.സർക്കാരിന്റെയും ഗുരുവായൂർ മണ്ഡലത്തിന്റെയും വികസനങ്ങൾ ഉൾപ്പെടുത്തി ചിത്ര പ്രദർശനം ഡിസംബർ 2 ന് വൈകീട്ട് 5 മുതൽ ഉണ്ടായിരിക്കും.ഗുരുവായൂരിന്റെ വികസനങ്ങളുടെ നേർക്കാഴ്ച ഉൾപ്പെടുത്തിയ ഡോക്യുമെന്ററി ‘നവം’ പ്രദർശനവും ഉണ്ടായിരിക്കും.
തിങ്കളാഴ്ച വൈകീട്ട് 4 മുതൽ ചാവക്കാട് കൂട്ടുങ്ങൽ ചത്വരത്തിൽ പഞ്ചവാദ്യം, മാപ്പിളപ്പാട്ട് എന്നീ കലാപരിപാടികളും  പൊതുയോഗത്തിനുശേഷം രാജേഷ് ചേർത്തലയുടെ ഫ്ലൂട്ട് ഫ്യൂഷനും ഉണ്ടായിരിക്കും. വാർത്താ സമ്മേളനത്തിൽ ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത്, പഞ്ചായത്ത് പ്രസിഡന്റ്മാരായ വിജിത സന്തോഷ്, ഗീതു കണ്ണൻ, ചാവക്കാട് നഗരസഭാ വൈസ് ചെയർമാൻ കെ കെ മുബാറക്,എഇഒ കെ ആർ രവീന്ദ്രൻ എന്നിവർ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *