തണ്ടേങ്ങട്ടിൽ ക്ഷേത്രത്തിൽ അഷ്‌ടബന്ധ നവീകരണകലശവും പുന:പ്രതിഷ്ഠയും

വടക്കേക്കാട് :ഞമനേങ്ങാട്
തണ്ടേങ്ങട്ടിൽ മൂലക്ഷേത്രത്തിൽ
അഷ്‌ടബന്ധ നവീകരണകലശത്തിനും പുന:പ്രതിഷ്ഠാ മഹോത്സവത്തിനും തുടക്കമായി.  മെയ് 1 ന് സമാപിക്കും.
എല്ലാ ദിവസവും രാവിലെ വിശേഷാൽ പൂജകൾ, ബുധനാഴ്ച രാവിലെ 8.15 ന് സുബ്രഹ്മണ്യസ്വാമി പ്രതിഷ്ഠ, ഭഗവതിക്ക് നവകാഭിഷേകം, നാഗങ്ങൾക്ക് പാലും നൂറും നല്കൽ, വ്യാഴാഴ്ച വൈകീട്ട് 4.30 ന് കാഴ്ച ശീവേലി,ദീപാരാധന എന്നിവയും മെയ് 8 ന് നടത്തുറപ്പ് പൊങ്കാല മഹോത്സവവും ഉണ്ടാകുമെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *