വടക്കേക്കാട്:വടക്കേക്കാട് പഞ്ചായത്തിലെ ഞമനേങ്ങാട് – നായരങ്ങാടി റോഡ് പൊതുമരാമത്ത് വകുപ്പിന് വിട്ടു നല്കണമെന്ന് സി പി എം ആവിശ്യപ്പെട്ടു.അഞ്ഞൂർ- ജൂതകുളം റേഡ് നിലവിൽ ഞമനേങ്ങാട് സെൻ്ററിൽ വന്നു നില്ക്കുകയാണ്.ഈ റോഡ്നായരങ്ങാടിയിലേക്ക് നീട്ടുകയാണെങ്കിൽ പ്രദേശത്തിൻ്റെ മുഖച്ചായ മാറ്റും.ഈ ആവിശ്യം ഉന്നയിച്ച് സി പി എം ബ്രാഞ്ച് കമ്മറ്റികളുടെ നേതൃത്വത്തിൽ വടക്കേക്കാട് പഞ്ചായത്ത് സെക്രട്ടറിക്ക് നിവേദനം നല്കി.നമ്പീശൻ പടിയിൽ നിന്നും ആരംഭിച്ച് ഞമനേങ്ങാട് സെന്റർ വരെ മാത്രമാണ് നിലവിൽ ഈ റോഡ് പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ളത്.ഈ ഭാഗത്ത് ബിഎംബിസി പണികൾ ആധുനികരീതിയിൽനടന്നുവരികയാണ്.എന്നാൽ തുടർന്നങ്ങോട്ടുള്ള ഭാഗം പഞ്ചായത്തിൻ്റെ ആസ്തിയിൽ ആയതിനാൽ പുതിയ റോഡ് നിർമ്മിക്കാൻ പൊതുമരാമത്തിന് കഴിയില്ലെന്ന് അധികൃതർ പറയുന്നു. ഞമനേങ്ങാട് സെൻ്ററിൽ നിന്ന് ഏകദേശം ഒരു കിലോമീറ്റർ ദൂരമുള്ള ഈ റോഡ് നായരങ്ങാടിയിലേക്ക് ബന്ധിപ്പിച്ചാൽ അത് പ്രദേശത്തിൻ്റെ മുഖച്ഛായ മാറ്റുന്നതും നാട്ടുകാർക്ക് വളരെയേറെ പ്രയോജനപ്പെടുന്നതുമാണെന്നും ആയതിനാൽ നിലവിൽ പഞ്ചായത്ത് ആസ്ഥിയിലുള്ള ഈ റോഡ് പൊതുമരാമത്തിന് വിട്ടുകൊടുക്കാനുള്ള നിയമപരമായ നടപടികൾ സ്വീകരിക്കണമെന്നും ആവിശ്യപ്പെട്ടാണ് നിവേദനം നല്കിയത്.സിപിഎം ഞമനേങ്ങാട് ഈസ്റ്റ്, വെസ്റ്റ്, കരുവമ്പായി ബ്രാഞ്ച് കമ്മറ്റി ഭാരവാഹികളായ റ്റി.വി.ശ്യാം,വി.കെ.പ്രകാശൻ,എ.കെ.പുഷ്പാകരൻ എന്നിവർ ചേർന്നാണ് നിവേദനം നല്കിയത്
Related Posts
വയനാടിന് കൈത്താങ്ങായി പുന്നയൂരിലെ ഹരിത കർമ്മസേന അംഗങ്ങൾ
- Ramesh Chembil
- August 12, 2024
- 0
പുന്നയൂർ:വയനാടിന് കൈത്താങ്ങായി പുന്നയൂരിലെ ഹരിത കർമ്മ സേന അംഗങ്ങൾ.വയനാട് പുനരുദ്ധാരണത്തിന് പുന്നയൂർ ഹരിത കർമ്മ സേന അംഗങ്ങൾ സമാഹരിച്ച തുക ഗുരുവായൂർ എംഎൽഎ എൻ. കെ അക്ബറിന് കൈമാറി. ഹരിത കർമ്മസേനയിലെ 29 അംഗങ്ങൾ […]
ചാലിശ്ശേരി മുലയം പറമ്പത്ത് കാവ് ക്ഷേത്രത്തിൽ മകര ചൊവ്വ മഹോത്സവം
- Ramesh Chembil
- January 15, 2024
- 0
ചാലിശ്ശേരി :മുലയം പറമ്പത്ത് കാവ് ഭഗവതി ക്ഷേത്രത്തിലെ പ്രസിദ്ധമായ മകര ചൊവ്വ മഹോത്സവം ചൊവ്വാഴ്ച നടക്കും പുലർച്ച 2.30 ന് നടതുറക്കും വിശേഷാൽ പൂജകൾക്ക് ശേഷം ഇരഞ്ഞിമരച്ചുവട്ടിൽ ഭക്ത ജനങ്ങൾ തവിട് തൂളിക്കൽ വഴിപാട് […]
മുഴുവൻ കെഎസ്ആർടിസി ബസുകളിലും സൗജന്യ യാത്ര നടപ്പാക്കണം – ബിജെപി
- admin
- June 15, 2026
- 0
ഗുരുവായൂർ:തെരഞ്ഞെടുപ്പ് കാലത്ത് മുഴുവൻ കെഎസ്ആർടിസി ബസുകളിലും സ്ത്രീകൾക്ക് സൗജന്യ യാത്ര എന്ന കോൺഗ്രസിൻ്റെ വാഗ്ദാനം നടപ്പിലാക്കാത്തതിനെതിരെ ബിജെപി സംസ്ഥാനവ്യാപകമായി പ്രതിഷേധ സമരം സംഘടിപ്പിച്ചു.വാക്കു പാലിക്കാത്ത യുഡിഎഫ് സർക്കാരിനെതിരെ ബിജെപി തൃശ്ശൂർ നോർത്ത് ജില്ലാ കമ്മിറ്റിയുടെ […]
