വയനാടിന്‌ കൈത്താങ്ങായി പുന്നയൂരിലെ ഹരിത കർമ്മസേന അംഗങ്ങൾ

പുന്നയൂർ:വയനാടിന്‌ കൈത്താങ്ങായി പുന്നയൂരിലെ ഹരിത കർമ്മ സേന അംഗങ്ങൾ.വയനാട് പുനരുദ്ധാരണത്തിന് പുന്നയൂർ ഹരിത കർമ്മ സേന അംഗങ്ങൾ സമാഹരിച്ച തുക ഗുരുവായൂർ എംഎൽഎ എൻ. കെ അക്ബറിന് കൈമാറി. ഹരിത കർമ്മസേനയിലെ 29 അംഗങ്ങൾ തങ്ങളുടെ വരുമാനത്തിൽ നിന്നും മാറ്റിവെച്ച 15,000 രൂപയാണ് ദുരിതാശ്വാസനിധിയിലേക്കായി
എംഎൽഎക്ക് കൈമാറിയത്.
കൺസോർഷ്യം പ്രസിഡൻ്റ് വിജി ശിവൻ,സെക്രട്ടറി നീനബാബു എന്നിവരാണ് തുക കൈമാറിയത്. പഞ്ചായത്ത് പ്രസിഡൻ്റ് ടി.വി സുരേന്ദ്രൻ ഉൾപ്പെടെ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *