ഗുരുവായൂർ: ദേവസ്വം കീഴേടം നെന്മിനി ബലരാമ ക്ഷേത്രത്തിലെ ശ്രീകോവിൽ ചുമരിൽ ചുമർ ചിത്രരചനക്ക് തുടക്കമായി. ദേവസ്വം ചെയർമാൻ ഡോ. വി.കെ.വിജയൻ ആനയുടെ ചിത്രം വരച്ച് ചുമർചിത്ര രചനക്ക് തുടക്കമിട്ടു.ദേവസ്വം ഭരണസമിതി അംഗങ്ങളായ സി. മനോജ്, മനോജ് .ബി . നായർ, വി.ജി.രവീന്ദ്രൻ ,അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ, ദേവസ്വം ചുമർ ചിത്ര പഠന കേന്ദ്രം പ്രിൻസിപ്പാൾ കെ.യു കൃഷ്ണകുമാർ, ചീഫ് ഇൻസ്ട്രക്ടർ എം. നളിൻ ബാബു, അസി. മാനേജർ എ.വി. പ്രശാന്ത്, ക്ഷേത്ര ക്ഷേമ സമിതി പ്രസിഡന്റ്‌പുരുഷോത്തമപണിക്കർ,ദേവസ്വം എച്ച് എസ്.എ.എം.എൻ രാജീവ്, മരാമത്ത് വിഭാഗം എക്സിക്യൂട്ടിവ് എൻഞ്ചിനീയർ എം.കെ.അശോക്‌കുമാർ എന്നിവർ ചടങ്ങിൽ സന്നിഹിതരായി. ദേവസ്വം ചുമർ ചിത്ര പഠന കേന്ദ്രത്തിലെ അഞ്ചാം വർഷ വിദ്യാർത്ഥികളും മൂന്നാം വർഷ വിദ്യാർത്ഥികളും ചേർന്നാണ് ഒരു മാസം കൊണ്ട് ചിത്രത്തിന്റെ രചന പൂർത്തിയാക്കുന്നത് .ഭക്തനായ രാധാകൃഷ്ണന്റെ വക വഴിപാടായാണ് ചിത്രങ്ങൾ വരക്കുന്നത്.
Related Posts
ഗുരുവായൂർ മേൽപ്പാലത്തിൽ വിള്ളൽ; റോഡ് ഉപരോധിച്ച് ബിജെപി
- Ramesh Chembil
- July 10, 2025
- 0
ഗുരുവായൂർ:പണി പൂർത്തിയാക്കി 1 വർഷം ആവുമ്പോഴേക്കും ഗുരുവായൂർ മേൽപ്പാലത്തിൽ വിള്ളൽ വീണത് സിപിഎം ഭരണത്തിൻ്റെ അഴിമതിയാണെന്നാരോപിച്ച് ബിജെപി ഗുരുവായൂർ നഗരസഭ കമ്മിറ്റിയുടെ നേതൃത്വത്തിൽ റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചു. ബിജെപി തൃശ്ശൂർ നോർത്ത് ജില്ലാ പ്രസിഡൻ്റ് […]
ഗുരുവായൂരിൽ സമ്പൂർണ്ണ ഭഗവദ്ഗീത പാരായണം നാളെ
- Ramesh Chembil
- January 4, 2025
- 0
ഗുരുവായൂർ:ചിന്മയ മിഷൻ ഗുരുവായൂരിന്റെ നേതൃത്വത്തിൽ ജനുവരി 5ന് ഞായറാഴ്ച രാവിലെ 6 മുതൽ 9 വരെ ശ്രീ ഗുരുവായൂരപ്പൻ ഓഡിറ്റോറിയത്തിൽ ആയിരം പേർ പങ്കെടുക്കുന്ന സമ്പൂർണ്ണ ഭഗവദ്ഗീത പാരായണം നടക്കുംചടങ്ങിന് സ്വാമി അഭയാനന്ദ നേതൃത്വം […]
ഗുരുവായൂർ പ്രസ്സ് ക്ലബ്ബ് ഭാരവാഹികളെ തിരഞ്ഞെടുത്തു
- Ramesh Chembil
- December 30, 2023
- 0
ഗുരുവായൂർ: 2024-26വർഷത്തെ ഗുരുവായൂർ പ്രസ്സ് ക്ലബ്ബ് ഭാരവാഹികളായി പ്രസിഡന്റ്- ആർ ജയകുമാർ (ദീപിക, രാഷ്ട്ര ദീപിക),സെക്രട്ടറി- എം.കെ സജീവ് കുമാർ (ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ്), ട്രഷറർ-പണിക്കശേരി രഞ്ജിത്ത് (ജിഒഎൽ ന്യൂസ്),വൈസ് പ്രസിഡന്റ്-കെ ഉണ്ണികൃഷ്ണൻ(ഫോട്ടോഗ്രാഫർ […]
