മുഴുവൻ കെഎസ്ആർടിസി ബസുകളിലും സൗജന്യ യാത്ര നടപ്പാക്കണം – ബിജെപി

ഗുരുവായൂർ:തെരഞ്ഞെടുപ്പ് കാലത്ത് മുഴുവൻ കെഎസ്ആർടിസി ബസുകളിലും സ്ത്രീകൾക്ക് സൗജന്യ യാത്ര എന്ന കോൺഗ്രസിൻ്റെ വാഗ്ദാനം നടപ്പിലാക്കാത്തതിനെതിരെ ബിജെപി സംസ്ഥാനവ്യാപകമായി പ്രതിഷേധ സമരം സംഘടിപ്പിച്ചു.വാക്കു പാലിക്കാത്ത യുഡിഎഫ് സർക്കാരിനെതിരെ ബിജെപി തൃശ്ശൂർ നോർത്ത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗുരുവായൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.സ്ത്രീകളെ വാഗ്ദാനങ്ങൾ നൽകി വഞ്ചിക്കുകയാണ് കോൺഗ്രസ്‌ സർക്കാർ ചെയ്തിരിക്കുന്ന തെന്ന് പ്രതിഷേധ മാർച്ച്‌ ഉദ്ഘാടനം ചെയ്ത ജില്ല പ്രസിഡന്റ്‌ അഡ്വ.നിവേദിത സുബ്രഹ്മണ്യൻ പറഞ്ഞു.ജില്ല സെക്രട്ടറി നിത്യ സാഗർ അധ്യക്ഷത വഹിച്ച മാർച്ചിൽ
ജില്ല സെക്രട്ടറി സോഫിയ ശ്രീജിത്ത്‌, ഗുരുവായൂർ, ചാവക്കാട് മണ്ഡലം പ്രസിഡൻ്റുമാരായ അനിൽ മഞ്ചറമ്പത്ത്,വർഷ മണികണ്ഠൻ,രാജൻ തറയിൽ,സുഭാഷ് മണ്ണാരത്ത് തുടങ്ങിയവർ പങ്കെടുത്തു.മഹിള മോർച്ച ഗുരുവായൂർ മണ്ഡലം പ്രസിഡന്റ്‌ സിന്ധു ശശീന്ദ്രബാബു സ്വാഗതവും നഗരസഭ കൗൺസിലർ കൃഷ്ണ പ്രിയ നന്ദിയും പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *