അമൃത്പദ്ധതി – 2 ൽ 5000 കുടുംബങ്ങൾക്ക് സൗജന്യ ഗാർഹിക കണക്ഷൻ നൽകി ഗുരുവായൂർ നഗരസഭ

ഗുരുവായൂർ: നഗരസഭ അമൃത് പദ്ധതി 2-ൽ നടപ്പിലാക്കിവരുന്ന  കുടിവെള്ള വിതരണ മേഖലയിലെ പ്രധാന സെക്ടറിൽ 11.7 കോടി രൂപ വകയിരുത്തി  നഗരസഭാ പരിധിയിലെ 5000 കുടുംബങ്ങൾക്ക് സൗജന്യമായി കുടിവെള്ള കണക്ഷൻ നൽകുന്നതിന്റെ  ഉദ്ഘാടനം 25-ാം വാർഡിൽ മലർമ്പ് പ്രദേശത്ത് നഗരസഭ ചെയർമാൻ എം. കൃഷ്ണദാസ്  നിർവഹിച്ചു.ഡെപ്യൂട്ടി ചെയർപേഴ്സൺ അനീഷ്മ ഷനോജ്  ചടങ്ങിൽ അധ്യക്ഷത വഹിച്ചു.നിർവഹണം നടത്തുന്ന വാട്ടർ അതോറിറ്റി എക്സിക്യൂട്ടീവ് എൻജിനീയർ പി. നീലിമ  പദ്ധതികൾ വിശദീകരിച്ചു.
എല്ലാവർക്കും ശുദ്ധജലം ലഭ്യമാക്കണമെന്ന നഗരസഭയുടെ പ്രഖ്യാപിത ലക്ഷ്യമാണ്  പൂർത്തീകരിച്ചതെന്ന് ഉദ്ഘാടകൻ പറഞ്ഞു.മലർമ്പിലെ  കണ്ടമ്പുള്ളി രാജൻ്റെ വീട്ടിൽ ടാപ്പ് തുറന്ന് അതിവേഗതിയിൽ വന്ന ശുദ്ധജലം സ്റ്റീൽ കുടത്തിൽ ശേഖരിച്ചു.കുടം നിറഞ്ഞതിനോടൊപ്പം  കുടുംബാംഗങ്ങളുടെയും കണ്ടുനിന്നവരുടെയും മനസും സന്തോഷത്താൽ നിറഞ്ഞു.
ചടങ്ങിൽ സ്ഥിരം സമിതി അധ്യക്ഷൻ മാരായ എ.എം ഷഫീർ,എ.എസ് മനോജ്,വാർഡ് കൗൺസിലർ ബിന്ദു പുഷോത്തമൻ,ജനതാദൾ എസ് നേതാവ് മോഹൻദാസ് എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.ഗുരുവായൂർ വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എൻജിനീയർ ഹിമ നന്ദി പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *