ഗുരുവായൂരിലെ പുതിയ ട്രാഫിക്ക് രീതി ; നാലുമണി ചർച്ച നടത്തി ബിജെപി

ഗുരുവായൂർ: പുതിയ ട്രാഫിക്ക് രീതിയെ നിങ്ങൾ അനുകൂലിക്കുന്നുവോ നാലുമണി ചർച്ച നടത്തി ബിജെപി.ഗുരുവായൂർ പടിഞ്ഞാറെ നടയിൽ നടന്ന ചർച്ചയിൽ, ഓട്ടോ ഡ്രൈവർമാർ, ടാക്സി ഡ്രൈവർമാർ, വ്യാപാരികൾ, പൊതു യാത്രക്കാർ എന്നിവർ അവരവരുടെ അഭിപ്രായങ്ങൾ അറിയിച്ചു.തുടർന്ന് ഉയർന്ന് വന്ന അഭിപ്രായങ്ങളെല്ലാം ക്രോഡീകരിച്ച നിവേദനം പോലീസ് അധികാരികൾക്കും, നഗരസഭ അധികൃതർക്കും കൈമാറുമെന്നും അനുകൂല നിലപാട് അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടായില്ലെങ്കിൽ ബിജെപി ശക്തമായ പ്രക്ഷോഭത്തിലേക്ക് കടക്കുമെന്നും ബിജെപി ഗുരുവായൂർ മണ്ഡലം പ്രസിഡൻ്റ് അനിൽ മഞ്ചറമ്പത്ത് അറിയിച്ചു.തൃശ്ശൂർ നോർത്ത് ജില്ലാ സെക്രട്ടറി രാജൻ തറയിൽ, യുവമോർച്ച നോർത്ത് ജില്ലാ പ്രസിഡൻ്റ് കെ. കാളിദാസ്,മണ്ഡലം ജനറൽ സെക്രട്ടറിമാരായ ടി.വി വാസുദേവൻ,സുജയൻ മാമ്പുള്ളി,ശോഭ ഹരി നാരായണൻ, ദീപ ബാബു, പ്രസന്നൻ വലിയ പറമ്പിൽ, ജിഷാദ് ശിവൻ,ജിതുൻ ലാൽ, പ്രദീപ് പണിക്കശ്ശേരി, ഇ.യു രാജഗോപാൽ, മനോജ് പൊന്നു പറമ്പിൽ, സൂരജ് താമരയൂർ, കൃഷ്ണൻ നളന്ദ, സുമേഷ് എന്നിവർ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *