വടക്കേക്കാട്:പി. എൻ പണിക്കരുടെ സ്മരണാർത്ഥം വടക്കേക്കാട് ഐ.സി.എ. ഇ.എച്ച്.എസ്.എസ് സ്കൂളിൽ വായനാവാര ആഘോഷങ്ങൾക്ക് തുടക്കമായി. നാഷണൽ സർവീസ് സ്കീം, സ്കൂൾ ലിറ്റററി ക്ലബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് 26-ാമത് വായനാവാരം സംഘടിപ്പിക്കുന്നത്. ‘വായിക്കാം അറിയാം മുന്നേറാം’ എന്ന ആപ്തവാക്യവുമായി ജൂൺ 19 മുതൽ 26 വരെയാണ് വായനാവാര പരിപാടികൾ നടക്കുന്നത്. സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ കവിയും ഗവേഷണ വിദ്യാർത്ഥിയുമായ ഡെറി പോൾ ടി.എം. വായനാവാര പരിപാടികൾ ഉദ്ഘാടനം ചെയ്തു.സ്കൂൾ പ്രിൻസിപ്പൽ മുഹമ്മദ് അലി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ലിറ്റററി ക്ലബ് കൺവീനർ സിൽവി പി.ബി. സ്വാഗതം ആശംസിച്ച ചടങ്ങിൽ എച്ച്.എസ്.എസ്. കൺവീനർ കുഞ്ഞാലു സ്കൂൾ പത്രപ്രകാശനം നിർവ്വഹിച്ചു. തുടർന്ന് തേജലക്ഷ്മിയുടെ കവിതാപാരായണവും എൻ.എസ്.എസ്. ലീഡേഴ്സിന്റെ പുസ്തക സമർപ്പണവും നടന്നു. വൈസ് പ്രിൻസിപ്പൽ ഫാത്തിമ കമാൽ, ബയോളജി ഫാക്കൽറ്റി അംഗം ജെറി ജോൺ എന്നിവർ ആശംസകൾ നേർന്നു.ഫാത്തിമത്ത് സൻഹ നന്ദി രേഖപ്പെടുത്തി.
ഐ.സി.എ. ഇ.എച്ച്.എസ്.എസ് സ്കൂളിൽ വായനാവാരത്തിന് തുടക്കമായി
