ചാലിശ്ശേരി:സംസ്ഥാന പാത പെരുമ്പിലാവ് – നിലമ്പൂർ പാത ചാലിശേരി മെയിൻ റോഡ് ജങ്ഷനിലെ പഴയ ട്രാഫിക് ഐലൻഡ് പൊളിച്ച് മാറ്റണമെന്നാവശ്യം ശക്തമാകുന്നു.വാഹനയാത്രക്കാർക്ക് പഴയ ഐലൻഡ് ഭീഷണി നേരിടുകയാണ്. ജങ്ഷനിലെ റോഡ് വികസനത്തിൻ്റെ ഭാഗമായി സൂചന ബോർഡുകൾ സ്ഥാപിച്ച ട്രാഫിക് തറ ഇപ്പോൾ റോഡിനോട് ചേർന്നാണുള്ളത്.ചങ്ങരംകുളം , പട്ടാമ്പി , ഗുരുവായൂർ ഭാഗങ്ങളിൽ നിന്നുള്ള വാഹനങ്ങൾ പഴയ ഐലൻഡിനെ ചുറ്റി വഴിതിരിഞ്ഞു പോകുന്നത് പലപ്പോഴും ഗതാഗത തടസത്തിനു അപകടങ്ങൾക്കും കാരണമാകുന്നുണ്ട്.പഴയ ട്രാഫിക് തറ നീക്കംചെയ്യണമെന്നാവശ്യപ്പെട്ട് ഓട്ടോ – ടാക്സി തൊഴിലാളികൾ മറ്റു സംഘടനകളും പലവട്ടം അധികൃതരെ വിവരം അറിയിച്ചെങ്കിലും ഇതുവരെ യാതൊരുവിധ നടപടികളും ഉണ്ടായിട്ടില്ല.പഴയ ജങ്ഷനിലെ ഐലൻഡിൽ പല രാഷ്ട്രീയ – സാമൂഹിക സംഘടനകളും കൊടി തോരണങ്ങൾ കെട്ടുന്നതിനായാണ് ഉപയോഗിക്കുന്നത്.ഇരു ചക്രവാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് കഴിഞ്ഞ മാസവും ഇവിടെ അപകടം നടന്നിരുന്നു. ഞായറാഴ്ച വൈകീട്ട് നിയന്ത്രണം വിട്ട കാർ ഹൈമാസ്റ്റ് ലൈറ്റിൻ്റെ തൂണിലേക്ക് ഇടിച്ച് കയറി അപകടം ഉണ്ടായി.നിലവിലുള്ള ജങ്ഷനിലുള്ള ഹൈമാസ്റ്റ് ലൈറ്റിന് ചുറ്റും പുതിയ റൗണ്ട് എലിവേഷൻ ഒരുക്കി
പഴയ തറ പൂർണമായും പൊളിച്ച് നീക്കണമെന്ന് നാട്ടുകാരും വാഹനയാത്രക്കാരും ആവശ്യപ്പെട്ടു.
ചാലിശേരി സെൻററിൽ പഴയ ട്രാഫിക് ഐലൻഡ് യാത്രക്കാർക്ക് ഭീഷണിയാകുന്നു
