ഗുരുവായൂർ ക്ഷേത്രത്തിൽ ശുദ്ധി ചടങ്ങുകൾ;മേയ് ഒന്ന്,രണ്ട് തീയതികളിൽ ദർശന നിയന്ത്രണം

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ മേയ് 1, 2 തീയതികളിൽ ശുദ്ധി ചടങ്ങുകൾ നടക്കും.ഗുരുവായൂരപ്പന് മേയ് ഒന്ന് വെള്ളിയാഴ്ച വൈകുന്നേരവും മേയ് 2 ശനിയാഴ്ച രാവിലെയുമാണ് ശുദ്ധി ചടങ്ങുകൾ.മേയ് 3 ഞായറാഴ്ച
അയ്യപ്പസ്വാമിക്കും മേയ് 4 തിങ്കളാഴ്ച ഗണപതിക്കും മേയ് 5 ചൊവ്വാഴ്ച ഭഗവതിക്കും ശുദ്ധി ചടങ്ങുകൾ ഉണ്ടാകും. ശുദ്ധി,ശ്രീഭൂതബലി ചടങ്ങുകൾ നടക്കുന്നതിനാൽ മേയ് 1,മേയ് 2 ദിവസങ്ങളിൽ വൈകിട്ട് ദീപാരാധനയ്ക്ക് ശേഷം അത്താഴ പൂജ കഴിയുന്നത് വരെ നാലമ്പലത്തിലേക്ക് ഭക്തർക്ക് പ്രവേശനം ഉണ്ടാകില്ല.

Leave a Reply

Your email address will not be published. Required fields are marked *