ചാവക്കാട്:തിരുവത്ര കോട്ടപ്പുറം മാരിയമ്മൻ ശ്രീഹനുമാൻകുട്ടി ക്ഷേത്രത്തിൽ ഭദ്രകാളിക്ക് തിടമ്പ് സമർപ്പണം നടത്തി.അകംപള്ളി ബാബു ജി.പിള്ളയാണ് വഴിപാടായി പൂത്താലത്തിന്റെ അകമ്പടിയോടെ ഭദ്രകാളിക്ക് തിടമ്പ് സമർപ്പിച്ചത്.ക്ഷേത്രം മേൽശാന്തി അകലാട് രഞ്ജിത്ത് ശാന്തിയുടെ മുഖ്യകാർമ്മികത്വത്തിലാണ് ചടങ്ങ് നടന്നത്.തുടർന്ന് ചുറ്റുവിളക്കും,നാമജപവും നടന്നു.നിരവധി ഭക്തജനങ്ങൾ പരിപാടിയിൽ സംബന്ധിച്ചു.പ്രസാദ വിതരണവും ഉണ്ടായിരുന്നു.ഉത്സവാഘോഷ കമ്മിറ്റി പ്രസിഡന്റ് ഇ.എ.രവീന്ദ്രൻ,സുധീർ രവീന്ദ്രൻ,ഗോപി കളത്തിൽ,മോഹനൻ കളത്തിൽ,കെ.കെ.സതീന്ദ്രൻ,പ്രകാശൻ ചെല്ലികാട്ടിൽ,കെ.കെ.ഭരതൻ,മനോജ് കളത്തിൽ,രാമകൃഷ്ണൻ,അർജ്ജുനൻ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി… കൂടുതൽ ദൃശ്യങ്ങൾ കാണാം…
തിരുവത്ര കോട്ടപ്പുറം മാരിയമ്മൻ ശ്രീഹനുമാൻകുട്ടി ക്ഷേത്രത്തിൽ ഭദ്രകാളിക്ക് തിടമ്പ് സമർപ്പണം നടത്തി
