കുന്നംകുളം: പോലീസിന്റെ മർദ്ദനത്തിനിരയായ യൂത്ത് കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡണ്ട് വിഎസ് സുജിത്തിനെ ചേർത്ത് പിടിച്ച് ജില്ലാ കോൺഗ്രസ് അധ്യക്ഷൻ ജോസഫ് ടാജറ്റ്. പതിനഞ്ചാം തീയതി നടക്കുന്ന സുജിത്തിന്റെ വിവാഹത്തിന് സമ്മാനമായി സ്വന്തം കഴുത്തിലെ രണ്ട് പവൻ തൂക്കം വരുന്ന മാല ഊരി നൽകി. കുന്നംകുളത്ത് നടന്ന ജനകീയ പ്രതിഷേധ സംഗമത്തിലായിരുന്നു സംഭവം. പ്രതിഷേധ വേദിയിൽ വച്ച് സ്വന്തം കഴുത്തിലെ മാല ഊരി സുജിത്തിനെ അണിയിച്ചു. കെസി വേണുഗോപാൽ വിവാഹസമ്മാനമായി കഴിഞ്ഞ ദിവസം മോതിരം നൽകിയിരുന്നു. ഇത് വേദിയിൽ വെച്ച് ഉദ്ഘാടകനായ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് എംഎൽഎ പറയുകയും ജില്ലാ കോൺഗ്രസ് കമ്മിറ്റി മാലയെങ്കിലും നൽകണമെന്ന് അദ്ദേഹം ഹാസ്യ രൂപേണ പറയുകയും ചെയ്തു. പറഞ്ഞുതീരും മുമ്പ് ജോസഫ് ടാജറ്റ് മാല നൽകുന്നതായി മുൻ എംപി ടി എഎൻ പ്രതാപൻ പ്രഖ്യാപിച്ചു. വേദിയിൽ വെച്ച് മാല സുജിത്തിന്റെ കഴുത്തിൽ അണിയിക്കുകയും ചെയ്തു…കൂടുതൽ ദൃശ്യങ്ങൾ കാണാം…
സുജിത്തിനെ ചേർത്ത് പിടിച്ച് ജില്ലാ കോൺഗ്രസ് അധ്യക്ഷൻ ജോസഫ് ടാജറ്റ്; വിവാഹസമ്മാനമായി കഴുത്തിലണിഞ്ഞ മാല ഊരി നൽകി
