തൊഴിയൂർ ചേറ്റട്ടി അയ്യപ്പക്ഷേത്രത്തിൽ നിറമാല മഹോത്സവം ജനുവരി 17 ന്

വടക്കേക്കാട് :തൊഴിയൂർ ചേറ്റട്ടി അയ്യപ്പക്ഷേത്രത്തിലെ നിറമാല മഹോത്സവം  ജനുവരി 17 ശനിയാഴ്ച അതിവിപുലമായി ആഘോഷിക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 5 ന് നടതുറപ്പ് തുടർന്ന് നിർമ്മാല്യ ദർശനം, 6 ന് ക്ഷേത്രം തന്ത്രി മുണ്ടയൂർ മനക്കൽ അരുൺ നമ്പൂതിരിയുടെ നേതൃത്വത്തിൽ തന്ത്രി പൂജ,7 ന് ഉപദൈവങ്ങൾക്ക് പൂജകൾ, ദുർഗ്ഗാദേവിക്ക് പറവെപ്പ്, വൈകിട്ട് 3.30 ന്  വെള്ളിത്തിരുത്തി ഉണ്ണി നായരുടെ നേതൃത്വത്തിൽ മേളം. അഞ്ചുമണി മുതൽ വിവിധ ആഘോഷ കമ്മിറ്റികളുടെ നേതൃത്വത്തിലുള്ള പൂരം വരവ്, 6.30 ന് ദീപാരാധന, കേളി, കൊമ്പ്പ്പറ്റ്, കുഴൽപ്പറ്റ്, തായമ്പക, ഏഴുമണിക്ക് ചുറ്റുവിളക്ക്, തുടർന്ന് താഴത്തെ കാവിൽ നിന്ന് താലത്തോടുകൂടി തിടമ്പ് എഴുന്നള്ളിപ്പ് എന്നിവയും തലേന്നാൾ വെള്ളിയാഴ്‌ച രാത്രി 7 ന് തൊഴിയൂർ നാട്ടുകൂട്ടം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൊച്ചിൻ മെലഡി ബീറ്റ്സിൻ്റെ ഗാനമേളയും ഉണ്ടാകുമെന്ന് ഭാരവാഹികളായ പ്രസിഡണ്ട് കെ.വി നിർമ്മലൻ,സെക്രട്ടറി പി.കെ ബിനു,മേൽശാന്തി താഴത്തു പുരക്കൽ ഷാജി എന്നിവർ അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *