പുന്നയൂർക്കുളം:സേവാഭാരതിയുടെ തലചായ്ക്കാനൊരിടം പദ്ധതിയുടെ
ഭാഗമായി ഉപ്പുങ്ങലിൽ സേവാഭാരതി നവീകരിച്ചു നൽകുന്ന വീടിന്റെ സമർപ്പണവുംതാക്കോൽ ദാനവും വെള്ളിയാഴ്ച രാവിലെ 9ന് കേന്ദ്ര സഹ മന്ത്രി സുരേഷ്ഗോപി നിർവ്വഹിക്കും.
സേവാഭാരതി ജില്ലാ പ്രസിഡണ്ടും,
റിട്ട. എസ്.പിയുമായ പി.എൻ ഉണ്ണി രാജൻ,രാഷ്ട്രീയ സ്വയംസേവക സംഘം ജില്ലാ സംഘചാലക് ഡോ.സി.ജി നന്ദകുമാർ എന്നിവർ ചടങ്ങിൽ സംബന്ധിക്കും.2016-17 കാലഘട്ടത്തിൽ കുടുംബത്തിന് ഐ എ വൈ പദ്ധതി പ്രകാരം വീട് നിർമ്മിക്കാൻ തുക ലഭിച്ചിരുന്നെങ്കിലും സാമ്പത്തിക ബുദ്ധിമുട്ട് കാരണം പണി പൂർത്തീകരിക്കാൻ കഴിഞ്ഞിരുന്നില്ല. ഇതിനിടെ
ഒന്നര മാസം മുൻപ് ഗൃഹനാഥൻ മരണപ്പെടുകയും ചെയ്തു. കുടുംബം താമസിച്ചിരുന്ന വീട് പണി പൂർത്തീകരിക്കാതെ ശോചനീയാവസ്ഥയിലായിരുന്നു.
സർക്കാരിൽ നിന്ന് കിട്ടിയതുക കൊണ്ട് വീടിൻ്റെ ചുമരും കോൺക്രീറ്റ് പണികളും മാത്രമെ പൂർത്തീകരിക്കാൻ കഴിഞ്ഞിരുന്നുള്ളൂ.വീടിൻ്റെ ശോചനീയാവസ്ഥ കണ്ടറിഞ്ഞ സേവാഭാരതി വീടിൻ്റെ മറ്റ് പണികൾ പൂർത്തീകരിച്ചു നല്കുകയായിരുന്നു.
വീടിൻ്റെ ചുമരുകൾ തേച്ച് പെയ്ൻ്റ് അടിക്കുകയും വാതിലുകളും ജനലുകളും പിടിപ്പിക്കുകയും,നിലം ടൈൽ വിരിക്കുക അടക്കമുള്ള മുഴുവൻ പണികളും പൂർത്തീകരിച്ച് വീട് അടച്ചുറപ്പോടെ താമസ യോഗ്യമാക്കി കൊടുക്കുകയായിരുന്നു
സേവാഭാരതി നവീകരിച്ചു നൽകുന്ന വീടിന്റെ താക്കോൽ ദാനം വെള്ളിയാഴ്ച രാവിലെ 9 ന്
