വളയം തോട് കണ്ണഞ്ചിറ പാടത്ത് കക്കൂസ് മാലിന്യം തള്ളിയ ടാങ്കർ ലോറി പിടിയിൽ

പുന്നയൂർ:വളയം തോട് പഞ്ചായത്തിലെ കണ്ണഞ്ചിറ പാടത്ത് കക്കൂസ് മാലിന്യം തള്ളിയ ടാങ്കർ ലോറി കസ്റ്റഡിയിൽ. ഒരുമനയൂർ മാങ്ങാട്ടു പടി സ്വദേശി അമ്പലത്ത് വീട്ടിൽ പി.വി. ദലീലിൻ്റെ ഉടമസ്ഥതയിലുള്ള ടാങ്കർ ലോറിയാണ് വടക്കേക്കാട് പൊലീസ് പിടികൂടിയത്. കണ്ണഞ്ചിറ പാടത്തേക്ക് കക്കൂസ് മാലിന്യം തള്ളിയെന്ന പുന്നയൂർ പഞ്ചായത്ത് സെക്രട്ടറിയുടെ പരാതിയിലാണ് വടക്കേക്കാട് പൊലീസ്  ലോറി പിടികൂടിയത്. ഗുരുവായൂരിലെ ഹോട്ടലുകളിൽ നിന്നൾപ്പടെയുള്ള കക്കൂസ് മാലിന്യമാണ് പുന്നയൂർ പഞ്ചായത്തിൻ്റെ വിവിധ മേഖലയിയിൽ രാത്രിയുടെ മറവിൽ തള്ളുന്നത്

Leave a Reply

Your email address will not be published. Required fields are marked *