പൊന്നോണത്തിന് വരവേല്പ് നല്കി ഇന്ന് അത്തം

ഗുരുവായൂർ:പൊന്നോണത്തിന് വരവേല്പ് നല്കി ഇന്ന് അത്തം. പത്താം നാൾ ഓണം ആഘോഷിക്കാനുള്ള ഒരുക്കങ്ങൾക്ക് ഇന്ന് മുതൽ തുടക്കമായി.പൂക്കളം അണിയിച്ചെരുക്കാനുള്ള പൂക്കളുമായി പൂ വില്പ്പനക്കാർ നഗരം കീഴടക്കി.പ്രധാന സ്ഥലങ്ങളിലെല്ലാം പൂ കച്ചവടം സജീവമായി.പല തരത്തിലുള്ള റോസപൂക്കൾ, മുല്ല, ജമന്തി, മല്ലിക, വാടാമല്ലി, ചെണ്ടുമല്ലി തുടങ്ങി പൂക്കളത്തിന് ഭംഗിയേകാൻ വിവിധ നിറത്തിലുള്ള പൂക്കളാണ് വിപണിയിലെത്തിയിരിക്കുന്നത്. പ്രാദേശികമായി പൂ കൃഷി ചെയ്തിരുന്നവരും പൂക്കൾ വിറ്റഴിക്കാനായി എത്തിയിട്ടുണ്ട്. തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽ നിന്നെല്ലാം പൂക്കൾ ഇത്തവണ എത്തിച്ചിട്ടുണ്ട്. ഇക്കുറി ഔദ്യോഗിക ഓണാഘോഷം ഇല്ലാത്തത് പൂ വിപണിക്ക് തിരിച്ചടിയാകുമോ എന്ന ആശങ്കയും വ്യാപാരികൾക്കുണ്ട്. സർക്കാർ സ്കൂളുകളിലും സ്ഥാപനങ്ങളിലും ഓണാഘോഷം മാറ്റിനിർത്തുകയാണെങ്കിൽ പൂക്കള മത്സരങ്ങൾ കുറയും. ഇത് പൂ വിപണിയെ ബാധിക്കുമോ എന്നതാണ് ആശങ്ക. മഴ മാറി നിൽക്കാത്തതും തിരിച്ചടിയാണ്. അത്തം നാളിൽ വടക്കുംനാഥന്റെ തെക്കേഗോപുരനടയിൽ അണിയിച്ചൊരുക്കുന്ന പൂക്കളം 16 വർഷത്തെ പതിവ് തെറ്റിച്ച് ഇത്തവണ ലളിതമായാണ് ഒരുക്കുന്നത്. ഗുരുവായൂരമ്പലനടയിലും പതിവ് തെറ്റാതെ ഇത്തവണയും പൂക്കളമൊരുക്കിയിട്ടുണ്ട്.ഇക്കൊല്ലം രണ്ടു ദിവസം അത്തം വരുന്നതെങ്കിലും
രണ്ടാമത്തെ ദിവസമായ സെപ്തംബര്‍ ആറ്  ആണ് അത്തമായി ആഘോഷിക്കുന്നത്.സെപ്തംബര്‍ 15-നാണ് തിരുവോണം.ഇന്ന് പ്രസിദ്ധമായ അത്തച്ചമയ ഘോഷയാത്ര നടക്കും. തൃപ്പൂണിത്തുറയിലാണ് അത്തച്ചമയം ആരംഭിക്കുന്നത്. മതേതര ആഘോഷമാണ് ഓണം. ഇന്ന് മുതൽ പൂക്കളമിട്ട് മലയാളി ഓണത്തിനെ വരവേൽക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *