പുന്നയൂർക്കുളം : ഇടതു സർക്കാരിൻ്റെ ജനദ്രോഹ നയങ്ങൾക്കെതിരെ ബി.എം.എസ്. പദയാത്ര നടത്തി. ഗുരുവായൂർ മേഖല വൈസ് പ്രസിഡൻ്റ് വി.കെ. സുരേഷ് ബാബു ഉദ്ഘാടനം നടത്തി. പി കെ അറമുഖൻ നേതൃത്വം നൽകി. സമാപന സമ്മേളനം ജില്ലാ സെക്രട്ടറി ബിജു കാവിലക്കാട് ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡൻ്റ് കെ.എ. ജയതിലകൻ അധ്യക്ഷനായി. കെ.പി.പ്രമോദ്, കിരൺബാലകൃഷ്ണൻ, സി.കെ. സുനീഷ്, മുരളി, ഷീന സുരേഷ്, ഷീജ പ്രദീപ് തുടങ്ങിയവർ പ്രസംഗിച്ചു.
ബി.എം.എസ്. പദയാത്ര നടത്തി
