ചാവക്കാട് :പഞ്ചവടി വാ കടപ്പുറത്ത് പിതൃ ബലിതർപ്പണ സായൂജ്യം നേടി പതിനായിരങ്ങൾ.ഇന്ന് പുലർച്ചെ 2.30 മുതൽ പഞ്ചവടി വാ കടപ്പുറത്ത് പ്രത്യേകം സജ്ജമാക്കിയ യജ്ഞശാലയിൽ ബലിതർപ്പണചടങ്ങുകൾ ആരംഭിച്ചു. ഒരേ സമയം ആയിരം പേർക്ക് വരെ ബലിയിടാൻ സൗകര്യമുണ്ടായിരുന്നു. രാവിലെ 10 വരെ ബലിയിടൽ ചടങ്ങുകൾ നീണ്ടു.മേൽശാന്തി സുമേഷ് ശർമ്മ, ശാന്തിമാരായ ഷൈൻ, അരുൺ, ലൈവാഷ് എന്നിവർ ചടങ്ങുകൾക്ക് കാർമികത്വം വഹിച്ചു.തിലഹവനം,പിതൃസായൂജ്യപൂജ എന്നിവ നടത്താൻ ഭക്തർക്ക് പ്രത്യേക സൗകര്യവും ഒരുക്കിയിരുന്നു. ബലിയിടാനെത്തിയവർക്ക് സൗജന്യ പ്രഭാത ഭക്ഷണം വാഹന പാർക്കിങ് സൗകര്യം ക്ലോക്ക് റൂം സംവിധാനം എന്നിവ ഒരുക്കിയിരുന്നു.സുരക്ഷയുടെ ഭാഗമായി പോലീസ്, തീരദേശ പോലീസ്, ആംബുലൻസ്, തീരദേശ ജാഗ്രത സമിതി തുടങ്ങിയവരും കടപ്പുറത്ത് ഉണ്ടായിരുന്നു. ക്ഷേത്രം പ്രസിഡന്റ് ദിലീപ്‌കുമാർ പാലപ്പെട്ടി, സെക്രട്ടറി വിനയദാസ് താമരശ്ശേരി, ജോയിന്റ് സെക്രട്ടറി കെ.എസ്.ബാലൻ, ക്ഷേത്രം എക്സിക്യുട്ടീവ് അംഗങ്ങളായ വിശ്വനാഥൻ വാക്കയിൽ,വാസു തറയിൽ,വി.എസ്. സദാനന്ദൻ, രാജൻ മാസ്റ്റർ,എ.സി. ബാലകൃഷ്‌ണൻ, ടി. എം.വിക്രമൻ തുടങ്ങിയവർ നേതൃത്വം നൽകി
പഞ്ചവടി വാ കടപ്പുറത്ത് പിതൃ ബലിതർപ്പണ സായൂജ്യം നേടി പതിനായിരങ്ങൾ
