ചേലക്കരയിൽ കഴുത്തിൽ ഷാൾ കുരുങ്ങി വിദ്യാർഥിനി മരിച്ചു.

വടക്കാഞ്ചേരി:ചേലക്കരയിൽ കഴുത്തിൽ ഷാൾ കുരുങ്ങി വിദ്യാർഥിനി മരിച്ചു. ചേലക്കര വട്ടുള്ളി തുടുമേൽ റെജി – ബ്രിസിലി ദമ്പതികളുടെ ഏക മകൾ എൽവിന(10)യാണ് മരിച്ചത്. ഇന്നലെ രാത്രി 9.30 യോടെയാണ് സംഭവം.മുറിയിൽ ജനാലയുടെ അരികിൽ കളിച്ചു കൊണ്ടിരിക്കുകയായിരുന്ന കുട്ടിയുടെ കഴുത്തിൽ അബദ്ധത്തിൽ ഷാൾ കുരുങ്ങുകയായിരുന്നു. ഉടൻ ചേലക്കരയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.അഞ്ചാം ക്ലാസ് വിദ്യാർഥിനിയാണ്.

Leave a Reply

Your email address will not be published. Required fields are marked *