വടക്കേകാട്:തിരുവളയന്നൂർ ഹൈസ്കൂളിലെ 1988-89 എസ് എസ് എൽ സി ബാച്ചിൻ്റെ ഖൽബിലെ തിരുവളയന്നൂർ കൂട്ടായ്മ സ്കൂളിൽ വച്ച് ഒത്തു ചേർന്നു.പൂർവ വിദ്യാർത്ഥികളും, അദ്ധ്യാപകരും ചടങ്ങിൽ പങ്കെടുത്ത് സൗഹൃദം പുതുക്കി.പ്രോഗ്രാം കമ്മിറ്റി ചെയർമാൻ പ്രതീഷിൻ്റെ അധ്യക്ഷതയിൽ ചേർന്ന സ്നേഹ സംഗമം സ്കൂൾ പ്രിൻസിപ്പാൾ ഷീന,ഹെഡ് മിസ്ട്രസ് ജിഷ എന്നിവർ സംയുക്തമായി ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.
സെക്രട്ടറി ഷജീറ സ്വാഗതം ആശംസിച്ച ചടങ്ങിൽ അന്നത്തെ അദ്ധ്യാപകരെ ആദരിച്ചു.തുടർന്ന് ഫോട്ടോഗ്രാഫി മൽസരവും പ്രദർശനവും പൂർവ്വ വിദ്യാർത്ഥികളുടെ കലാപരിപാടികളും നടന്നു
ഖൽബിലെ തിരുവളയന്നൂർ പൂർവ വിദ്യാർത്ഥി കൂട്ടായ്മ ഒത്തു ചേർന്നു
