ചേർത്തല:തുമ്പചെടി കൊണ്ടുള്ള
തോരൻ കഴിച്ച
വീട്ടമ്മ മരിച്ചു.ചേർത്തല
എക്സ്റേ ജംഗ്‌ഷന്
സമീപം ദേവീ നിവാസിൽ
നാരായണന്റെ
ഭാര്യ ജെ.ഇന്ദു(42)
ആണ് മരിച്ചത്.
വ്യാഴാഴ്ച രാത്രി
ഔഷധ ചെടിയെന്ന കരുതുന്ന തുമ്പ ഉപയോഗിച്ച് തയ്യാറാക്കിയ
തോരൻ കഴിച്ചിരുന്നുവെന്ന്
ബന്ധുക്കൾ പോലീസിന്
മൊഴി നൽകി.തുടർന്നാണ്
അസ്വസ്ഥത ഉണ്ടായതെന്ന്
പറയുന്നു.വെള്ളിയാഴ്ച
പുലർച്ചെ 3 ന് ചേർത്തല എക്സ്റേ ആശുപത്രിയിലും,അവിടെ നിന്ന്
ലേക്‌ഷോർ ആശുപത്രിയിലും
എത്തിച്ചു.വൈകിട്ട് ആറരയോടെ
മരണം സംഭവിച്ചു.ഭക്ഷ്യ വിഷബാധയാണെന്ന്
പ്രാഥമിക സൂചന.ചേർത്തല പോലീസ് അസ്വഭാവിക മരണത്തിന്
കേസെടുത്തു.
തുമ്പചെടി കൊണ്ടുള്ളതോരൻ കഴിച്ച വീട്ടമ്മ മരിച്ചു
