ശ്രീകൃഷ്ണ ജയന്തി സ്വാഗത സംഘം രൂപീകരിച്ചു

വടക്കേക്കാട്:ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി
ബാലഗോകുലം വടക്കേക്കാട് മണ്ഡലംകമ്മറ്റിയുടെ നേതൃത്വത്തിൽ സ്വാഗത സംഘം രൂപീകരണ യോഗം ചേർന്നു.തണ്ടേങ്കാട്ടിൽ പുഷ്കരൻ്റെ അദ്ധ്യക്ഷതയിൽ
നായരങ്ങാടി ഇട്ട്യച്ചൻ മെമ്മേറിയൽ ഹാളിൽ നടന്ന യോഗത്തിൽ ബാലഗോകുലം ജില്ല അദ്ധ്യക്ഷൻ കെ.എം പ്രകാശൻ മുഖ്യപ്രഭാഷണം നടത്തി.പി എൻ മുരളി,പ്രവീൺ കുന്നംമ്പഴത്ത്,വി.ആർ ജിതേഷ്, എന്നിവർ പങ്കെടുത്തു. 26 ന് വൈകീട്ട് 4ന് കരുവമ്പായി പൂളത്ത് ക്ഷേത്രത്തിൽ നിന്ന്  ആരംഭിച്ച് 6 ന് മൂന്നാംകല്ല് പത്മനാഭപുരം ക്ഷേത്രത്തിൽ സമാപിക്കും.വിവിധ പ്രദേശങ്ങളിൽ നിന്നായി രാധാകൃഷ്ണ വേഷധാരികൾ, ഗോപികാ നൃത്തം തുടങ്ങിയവ ശോഭ യാത്രയിൽ അണിനിരക്കും.
ആഘോഷ കമ്മറ്റി ഭാരവാഹികളായി പുഷ്കരൻ തണ്ടേങ്കാട്ടിൽ(അദ്ധ്യക്ഷൻ), ടി.മുകുന്ദൻ(ഉപാദ്ധ്യക്ഷൻ),പ്രജീഷ് മടപ്പാട്ടിൽ(പൊതു കാര്യദർശി )
പി.ഗോകുൽ(ആഘോഷ പ്രമുഖ്),
ഷാജൻ വൈലത്തൂർ(ട്രഷറർ), ശ്രീകുട്ടൻ (ശോഭ യാത്ര പ്രമുഖ് ) തുടങ്ങിയവരെ തെരഞ്ഞെടുത്തു

കൂടുതൽ ദൃശ്യങ്ങൾ കാണാം

Leave a Reply

Your email address will not be published. Required fields are marked *