വടക്കേക്കാട് :വൈലത്തൂർ വി. കുര്യാക്കോസ് സഹദായുടെ കത്തോലിക്കാ പള്ളിയിൽ സംയുക്ത തിരുനാൾ മെയ് 4,5,6,7 തിയതികളിൽ ആഘോഷിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഞായറാഴ്ച തിരുന്നാളിന്റെ ഭാഗമായി അനാഥാലയങ്ങളിലേക്ക് ഭക്ഷണപൊതികൾ വിതരണം ചെയ്യും.രാത്രി 7 ന് ദീപാലങ്കാരം സ്വിച്ച് ഓൺ ഫാ. ജാക്സൺ ചാലക്കൽ നിർവഹിക്കും. തിങ്കളാഴ്ച രാവിലെ 6.30 ന് വിശുദ്ധ കുർബാനക്ക് ശേഷം തിരു സ്വരൂപങ്ങൾ എഴുന്നള്ളിച്ച് വെക്കൽ,രാത്രി 11 ന് അമ്പ്,വള സമാപനം.തുടർന്ന് 250 ൽ പരം കലാകാരന്മാരുടെ മെഗാ ബാന്റ് വാദ്യം.ചൊവ്വാഴ്ച രാവിലെ 10 ന് ആഘോഷമായ തിരുനാൾ ദിവ്യബലിക്ക് തൃശൂർ അതിരൂപത വികാരി മോൺ. ജോസ് കോനിക്കര മുഖ്യ കാർമ്മീ കനാകും.വൈകീട്ട് 5.30 ന് തിരുനാൾ പ്രദക്ഷിണം,
രാത്രി 7.30 ന് വർണ്ണമഴ തുടർന്ന് ബാന്റ് മേളം.ബുധനാഴ്ച രാവിലെ 6.30 ന് മരിച്ചവർക്കുവേണ്ടിയുള്ള വിശുദ്ധ കുർബാന
രാത്രി 7 ന് ഗാനമേള എന്നിയുണ്ടാകും വാർത്താ സമ്മേളനത്തിൽ ഇടവക വികാരി
ഫാ.വർഗീസ് പാലത്തിങ്കൽ,
കൈക്കാരന്മാരായ
ഡേവീസ് അന്തിക്കാട്ട്,
സണ്ണി പുലിക്കോട്ടിൽ,
ജന. കൺവീനർ
ജോസ് വടക്കൻ,ജോയിന്റ് കൺവീനർ
കുരിയാക്കോസ് തലക്കോട്ടൂർ,
ഫിനാൻസ് കൺവീനർ
സണ്ണി വാഴപ്പിള്ളി,
പബ്ലിസിറ്റി കൺവീനർ
ജെറിൻ ജോസഫ് തലക്കോട്ടൂർ
എന്നിവർ പങ്കെടുത്തു
വൈലത്തൂർ പളളിയിൽ സംയുക്ത തിരുനാൾ മെയ് 4 മുതൽ 7 വരെ ആഘോഷിക്കും
