കുന്നംകുളം പെലക്കാട്ട് പയ്യൂരിൽ ഉത്സവത്തിനെത്തിച്ച ആന ഇടഞ്ഞു

കുന്നംകുളം:ചൂണ്ടൽ പെലക്കാട്ട് പയ്യൂരിൽ ആന ഇടഞ്ഞു.പെലക്കാട്ട് പയ്യൂർ മഹർഷികാവ് ഉത്സവത്തിനെത്തിച്ച പാണഞ്ചേരി ഗജേന്ദ്രൻ എന്ന കൊമ്പനാണ് ഇടഞ്ഞത്. പുലർച്ചെ അമ്പലത്തിലെ കൂട്ടി എഴുന്നള്ളിപ്പിന് ശേഷം മടങ്ങുകയായിരുന്ന കൊമ്പൻ ഇടയുകയായിരുന്നു വെന്ന് പറയുന്നു. അക്രമാസക്തനായ കൊമ്പൻ സമീപത്തെ സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള പെട്ടിക്കട തകർത്തു. തുടർന്ന് അരമണിക്കൂറോളം റോഡിൽ നിലയുറപ്പിച്ചു.ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് ആനയെ തളച്ചത്

Leave a Reply

Your email address will not be published. Required fields are marked *