ഗുരുവായൂർ:ചിന്മയാ മിഷന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് ഗുരുവായൂർ ചിന്മയാ മിഷന്റെ ആഭിമുഖ്യത്തിൽ രാവിലെ 6 മുതൽ 9.15 വരെ ഗുരുവായൂരപ്പൻ ആഡിറ്റോറിയത്തിൽ വച്ച് ആയിരത്തോളം പേരുടെ സമൂഹ സമ്പൂർണ്ണ ഭഗവദ് ഗീത പാരായണവും, ഹനൂമാൻ ചാലീസയും സ്വാമി അഭയാനന്ദ സരസ്വതി, ബ്രഹ്മചാരി സുധീർജി, ബ്രഹചാരി സുധീഷ്ജി തുടങ്ങിയവരുടെ നേതൃത്വത്തിൽ നടന്നു.ക്ഷേത്ര ഊരാളനും ദേവസ്വം കമ്മിറ്റി സ്ഥിരം സമിതിയംഗവുമായ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് ഭദ്രദീപം കൊളുത്തി ചടങ്ങ് ഉദ്ഘാടനം നിർവഹിച്ചു.ചിന്മയ മിഷൻ ഗുരുവായൂർ പ്രസിഡന്റ് പ്രൊഫ. എൻ വിജയൻ മേനോൻ, സെക്രട്ടറി സി.സജിത് കുമാർ, ട്രഷറർ ഡോ.സുരേഷ് നായർ, പി. കുഞ്ഞിശങ്കര മേനോൻ, എം. ഹേമ , രാധാ.വി.മേനോൻ, സി.വേണുഗോപാൽ, ഡോ.കെ.ഇ. ഉഷ, രഘുനന്ദനൻ തുടങ്ങിയവർ പ്രോഗ്രാമിന് നേതൃത്വം നൽകി.
കൂടുതൽ ദൃശ്യങ്ങൾ കാണാം…
