ചമ്മന്നൂർ അമൽ സ്കൂൾ 32-മത് വാർഷികാഘോഷം ഡിസം: 23 ന്

പുന്നയൂർക്കുളം:ചമ്മന്നൂർ അമൽ ഇംഗ്ലീഷ് സ്കൂൾ 32-മത് വാർഷികാഘോഷം ഡിസം – 23 ന് വിവിധ പരിപാടികളോടെ ആഘോഷിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വൈകിട്ട് 4 ന് നടക്കുന്ന ആഘോഷ ചടങ്ങ് സംസ്ഥാന ഫിലിം അവാർഡ് ജേതാവ് ഫാസിൽ അലി ഉദ്ഘാടനം ചെയ്യും. സംസ്ഥാന മികച്ച നടി പുരസ്‌കാരം ലഭിച്ച ഷംല ഹംസ വിശിഷ്ടാതിഥിയായി പങ്കെടുക്കും. പ്രിൻസിപ്പാൾ അബ്ദുൾ ഗഫൂർ നാലകത്ത് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ സ്കൂൾ ചെയർമാൻ അലി പഷ്ണതയിൽ മുഖ്യ പ്രഭാഷണം നടത്തും. ഐ പി അബ്ദുൾ റസാഖ്, അബ്ദുൾ റഹ്മാൻ കുന്നുംകാട്ടിൽ, പി.ടി.എ പ്രസിഡന്റ് ഷഹീർ, വാർഡ് മെമ്പർമാരായ ഹസൻ തളികശ്ശേരി, ദേവകി ശ്രീധരൻ, അഡ്വ. മുഹമ്മദ് റയിസ് പങ്കെടുക്കും. എണ്ണൂറോളം
കുട്ടികളുടെ വ്യത്യസ്ഥങ്ങളായ കലാപരിപാടികൾ അരങ്ങേറും.വാർത്താ സമ്മേളനത്തിൽ ഭാരവാഹികളായ അലി പഷ്ണതയിൽ, എ.ബക്കർ, ഹുസൈൻ ചെറുവത്തൂർ, അബ്ദുൾ ഗഫൂർ നാലകത്ത് പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *