ചാവക്കാട് ബസ്സിൽ മാല പൊട്ടിക്കാൻ ശ്രമിച്ച യുവതികൾ അറസ്റ്റിൽ

ചാവക്കാട്: ചാവക്കാട് – പൊന്നാനി റൂട്ടിലോടുന്ന ബസ്സിൽ യാത്ര ചെയ്തിരുന്ന മണത്തല സ്വദേശിനിയായ 67കാരിയുടെ മാല പൊട്ടിക്കാൻ ശ്രമിച്ച നാടോടി സ്ത്രീകൾ അറസ്റ്റിൽ.തമിഴ് നാടോടി സ്ത്രീകളായ തൂത്തുക്കുടി,അണ്ണാ നഗർ, മുരുകൻ ഭാര്യ കല്ല്യാണി( 42),രാജു ഭാര്യ കൺമണി (32)എന്നിവരെയാണ് ചാവക്കാട് പോലീസ് ഇൻസ്പെക്ടർ വി.വി വിമൽൻ്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.ചാവക്കാട് ബസ് സ്റ്റാന്റിൽ നിന്നും കോട്ടപ്പുറത്തുളള  വീട്ടിലേക്ക് ബസ്സിൽ പോകവേ മുല്ലത്തറയിൽ വെച്ചാണ് ഈ യുവതികൾ മാല പൊട്ടിക്കാൻ ശ്രമിച്ചത്. മാല പൊട്ടിക്കാൻ ശ്രമിച്ചത് മനസ്സിലായ സ്ത്രീ ബഹളം വെക്കുകയും ഉടനെ മാല പൊട്ടിക്കാൻ ശ്രമിച്ച യുവതികൾ ബസ്സിൽ നിന്ന് ചാടിയിറങ്ങുകയും ചെയ്തു. സ്ഥലത്തെത്തിയ ചാവക്കാട് പോലീസ് സബ് ഇൻസ്പെക്ടർ മനോജും സംഘവും സ്ത്രീകളെ കസ്റ്റഡിയിലെടുത്തു. ഇരുവരും ഇത്തരത്തിൽ ബസ്സിൽ യാത്ര ചെയ്ത് സ്ത്രീകളുടേയും കുട്ടികളുടേയും ആഭരണങ്ങൾ തട്ടിയെടുക്കുന്ന സംഘത്തിലെ അംഗങ്ങളാണെന്ന് മനസ്സിലായ പോലീസ്  ഇവരുടെ വിശദ വിവരങ്ങൾ പരിശോധിച്ചതിൽ അൻപതോളം സമാനമായ കേസുകളിൽ ഇവർ പ്രതികളാണെന്ന് മനസ്സിലാക്കി. തുടർനടപടികൾ സ്വീകരിച്ച് കോടതിയിൽ ഹാജരാക്കിയ പ്രതികളെ കോടതി റിമാൻഡു ചെയ്തു.എഎസ് ഐ സിദീജ, സിവിൽ പോലീസ് ഓഫീസർമാരായ ഷിഹാബ്, ചിത്തിര,പ്രദീപ് എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *