ഗുരുവായൂർ:ദി ന്യു ഇന്ത്യന്‍ എക്‌സ്പ്രസ്സ് പുറത്തിറക്കുന്ന ‘കൃഷ്ണലീല’ എന്ന സചിത്ര ഗ്രന്ഥം പരിചയപ്പെടുത്തുന്ന
കൃഷ്ണലീല സായാഹ്നം ഗുരുവായൂർ സംഘടിപ്പിച്ചു.ഗുരുവായൂർ ക്ഷേത്രത്തിൽ പ്രതിദിനം നടക്കുന്ന നിര്‍മ്മാല്യം മുതല്‍ ഓലവായന വരെയുള്ള ഭക്തിസാന്ദ്രമായ നിമിഷങ്ങളും ഒരു വര്‍ഷത്തെ ആഘോഷങ്ങളും അനുഷ്ഠാനങ്ങളും കലകളും ചരിത്രവും ഐതീഹ്യങ്ങളും തുടങ്ങി ക്ഷേത്രവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചടങ്ങിൽ വിശദമായി പരിചയപ്പെടുത്തി.ഗുരുവായൂർ ക്ഷേത്രം തന്ത്രി ചേന്നാസ്
ദിനേശന്‍ നമ്പൂതിരിപ്പാട് ഭദ്രദീപം തെളിയിച്ചു.ദേവസ്വം ചെയർമാൻ ഡോ.വി.കെ വിജയന്‍ ഉദ്ഘാടനം ചെയ്തു.ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ് ഡയറക്ടർ ലക്ഷ്മി മേനോന്‍ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ മാനേജർ വിഷ്ണുകുമാർ,മമ്മിയൂര്‍ ദേവസ്വം ബേര്‍ഡ് ചെയർമാൻജി.കെ.പ്രകാശന്‍,കെ.പി.വിശ്വനാഥൻ,മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരി തുടങ്ങിയവർ പങ്കെടുത്തു
കൃഷ്ണലീല സായാഹ്നം സംഘടിപ്പിച്ചു
