പുന്നയൂർക്കുളം:ചമ്മന്നൂർ മാഞ്ചിറയ്ക്കൽ ഭഗവതി ക്ഷേത്രത്തിലെ വേല മഹോത്സവം ആഘോഷിച്ചു.രാവിലെ വിശേഷാൽ പൂജകൾക്ക് ക്ഷേത്രം തന്ത്രി മുല്ലപ്പള്ളി ശശീധരൻ ഭട്ടതിരി, ശാന്തി കരുമത്ര നാരായണൻകുട്ടി എന്നിവർ കാർമീകത്വം വഹിച്ചു. തുടർന്ന് നടയ്ക്കൽ പറവെപ്പ്, കുതിര എഴുന്നള്ളിപ്പ്, വൈകീട്ട് തിടമ്പ് എഴുന്നള്ളിപ്പ്, വിവിധ കമ്മറ്റികളുടെ ആനപ്പൂരം, കാവടി, മേളം വരവ്, വേല കയറ്റം എന്നിയുണ്ടായി.ഭാരവാഹികളായ ശിവദാസൻ പരത്തി വളപ്പിൽ,പി. സുരേഷ്ബാബു,പാറക്കാട്ട് സുനിൽകുമാർ,പി.സുരേന്ദ്രൻ എന്നിവർ നേതൃത്വം നല്കി
മാഞ്ചിറയ്ക്കൽ വേല ആഘോഷിച്ചു
