റേഷൻ വ്യാപാരികൾ കട അടച്ചിട്ട് ധർണ്ണ നടത്തി

കുന്നംകുളം : റേഷൻ വ്യാപാരികളുടെ രണ്ട് മാസത്തെ കമ്മീഷൻ കുടിശ്ശിക ഉടൻ അനുവദിക്കുക ,പ്രഖ്യപിച്ച ഓണം അലവൻസ് ലഭ്യമാക്കുക ,കിറ്റ് കമ്മീഷൻ കുടിശ്ശിക എത്രയും വേഗം നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് റേഷൻ വ്യാപാരി സംയുക്ത സമര സമിതി സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിൻ്റെ ഭാഗമായി കുന്നംകുളം താലൂക്കിലെ റേഷൻ വ്യാപാരികൾ കടകൾ അടച്ചിട്ട് കുന്നംകുളം താലൂക്ക് സപ്ലൈ ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി.എ കെ ആർ ആർ ഡി എ, കെ ആർ യു – സി ഐ ടി യു, കെ എസ് ആർ ആർ ഡി എ എന്നീ സംഘടനകളാണ് സമരത്തിൽ പങ്കെടുക്കുന്നത് .ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി സെബാസ്റ്യൻ ചൂണ്ടൽ ധർണ്ണ ഉദ്ഘാടനം ചെയ്തു.നൗഷാദ് അധ്യക്ഷത വഹിച്ചു ,ഒ.വേണുഗോപാൽ ,എം. എൻ.സത്യൻ ,എസ്.നന്ദകുമാർ, ശശിധരൻ,ജോയ്.സി.ജെ, സി.രാജഗോപാൽ,ഡീൻസ് തറയിൽ എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *