പുന്നയൂരിൽ മത്സ്യതൊഴിലാളികളുടെ മക്കൾക്ക് ലാപ്ടോപ്പുകൾ വിതരണം ചെയ്തു

പുന്നയൂർ:2025-26 സാമ്പത്തിക വർഷത്തിലെ ജനകീയ ആസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന മത്സ്യ തൊഴിലാളികളുടെ ഡിഗ്രി,പിജി വിദ്യാർത്ഥികളായ മക്കൾക്കുള്ള
ലാപ്ടോപ്പുകളുടെ വിതരണം ചെയ്തു. പുന്നയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.വി. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ
കെ.എ.വിശ്വനാഥൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ ഷമീം അഷറഫ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എം.കെ. അറാഫത്ത്,രജിനി ടീച്ചർ,അസിസ്റ്റന്റ് ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ ടോണി ജോസഫ്, സാഗർമിത്ര പ്രതിനിധി സി എ ശില്പ എന്നിവർ സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *