ഗുരുവായൂർ:ശ്രീകൃഷ്ണക്ഷേത്രത്തിലെ അഷ്ടമിരോഹിണി മഹോത്സവത്തോടനുബന്ധിച്ച് ശോഭായാത്രകളും ഭക്തജനത്തിരക്കും വരുന്ന സമയങ്ങളിൽ താഴെപറയുന്ന ട്രാഫിക് ക്രമീകരണങ്ങൾ നാളെ കാലത്ത് 9 മണിക്ക് ശേഷം ഏർപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു.പാവറട്ടി ഭാഗത്തുനിന്നും വരുന്ന Non Transport Heavy വാഹനങ്ങൾ ഗുരുവായൂർ വഴി പ്രവേശിക്കാതെ പഞ്ചാരമുക്ക് വഴി ചാവക്കാട് ഭാഗത്തേക്ക് പോകണം. കുന്നംകുളം ഭാഗത്തുനിന്നും ഗുരുവായൂർ ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ ചൂൽപ്പുറത്ത് നിന്ന് പോലീസ് സ്റ്റേഷൻ റോഡ് വഴി പ്രവേശിച്ച് മാവിൻചുവട് വഴി പോകണം. ഔട്ടർ റിങ്ങ് / ഇന്നർ റിങ്ങ് റോഡുകൾ എല്ലാ വാഹനങ്ങൾക്കും One Way ആയിരിക്കും. (തൃശൂർ ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾക്ക് മഞ്ജുളാൽ എത്തി ഇടത്തോട്ട് തിരിഞ്ഞ് Clock Wise ആയി സഞ്ചരിക്കണം. ഇന്നർ റിങ്ങ് റോഡിൽ വൺവേ Anti-Clock wise ആയിരിക്കും .പാർക്കിംഗ് കേന്ദ്രങ്ങൾ
( പ്രധാനപ്പെട്ട പാർക്കിംഗ് കേന്ദ്രങ്ങൾ ഔട്ടർ റിംഗിലാണ്, അത് പരമാവധി ഉപയോഗപ്പെടുത്തുക, അതിന് ശേഷം ഇന്നർ റിംഗ് പാർക്കിങ്ങ് കേന്ദ്രങ്ങൾ ഉപയോഗിക്കുക.)
ശ്രീകൃഷ്ണ ജയന്തി; ഗുരുവായൂരിൽ നാളെ ട്രാഫിക് നിയന്ത്രണം
