കുന്നംകുളം : സി പി എം അക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ ബിജെപി പ്രവർത്തകർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്ത കുന്നംകുളം പൊലീസിൻ്റെ നടപടിക്കെതിരെ ബിജെപി തൃശൂർ നോർത്ത് ജില്ല കമ്മറ്റിയുടെ നേതൃത്വത്തിൽ കുന്നംകുളം പൊലീസ് സ്റ്റേഷൻ മാർച്ച് നടത്തും. വൈകീട്ട് 5 ന് നടക്കുന്ന മാർച്ച് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭാസുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. ജില്ല അദ്ധ്യക്ഷ അഡ്വ. നിവേദിത സുബ്രഹ്മണ്യൻ,ജില്ല ജന. സെക്രട്ടറിമാരായ കെ.ആർ അനീഷ് മാസ്റ്റർ, വിപിൻ കൂടിയേടത്ത്, കെ.ആർ രാജേഷ്,മണ്ഡലം നേതാക്കൾ തുടങ്ങിയവർ നേതൃത്വം നലകും
ബിജെപി കുന്നംകുളം പൊലീസ് സ്റ്റേഷൻ മാർച്ച് ഇന്ന്; ശോഭാസുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും
