ഗുരുവായൂർ: ദേവസ്വം ക്ഷേത്രത്തിനു ചുറ്റും 100 മീറ്റർ അക്വയർ ചെയ്യുമ്പോൾ ഒഴിപ്പിക്കപ്പെടുന്ന കുടുംബങ്ങൾക്കും ഭൂവുടമകൾക്കും സെൻ്റിന് ഒരു കോടി രൂപയും താമസസ്ഥലവും നൽകണമെന്നും, കൂടാതെ 50 വർഷം മുന്നിൽ കണ്ടുകൊണ്ടുള്ള മാസ്റ്റർ പ്ലാൻ തയ്യാറാക്കി പൊതുജന സമക്ഷം വെച്ചതിനുശേഷമേ ഏറ്റെടുക്കൽ നടപടിയുമായി മുന്നോട്ട് പോകാവൂ എന്നും അക്വസിഷൻ മൂലം കട നഷ്‌ടപ്പെടുന്ന ലൈസൻസ് ഉടമകളെ പുനരധിവസിപ്പിക്കുകയും അക്വസിഷൻ മൂലം ജോലി നഷ്ടപ്പെടുന്നവർക്ക് ഗുരുവായൂർ ദേവസ്വം, ഗുരുവായൂർ നഗരസഭ എന്നിവിടങ്ങളിൽ ജോലി നൽകണമെന്നുംബിജെപി ഗുരുവായൂർ മണ്ഡലം ഭാരവാഹി യോഗം പ്രമേയത്തിലൂടെ ആവിശ്യപ്പെട്ടു. മണ്ഡലം പ്രസിഡണ്ട് അനിൽ മഞ്ചറമ്പത്ത് അധ്യക്ഷത വഹിച്ച യോഗം ബിജെപി സംസ്ഥാന വക്താവ് അഡ്വ. ജയസൂര്യൻ ഉദ്ഘാടനം ചെയ്തു.മണ്ഡലം ജന. സെക്രട്ടറി ടി.വി വാസുദേവൻ മാസ്റ്റർ പ്രമേയം അവതരിപ്പിച്ചു.
ഗുരുവായൂർ ദേവസ്വം ഭൂമി ഏറ്റെടുക്കൽ; ഒഴിപ്പിക്കപ്പെടുന്ന കുടുംബങ്ങൾക്ക് ഒരു കോടി രൂപയും താമസ സൗകര്യവും ഒരുക്കണം – ബിജെപി മണ്ഡലം കമ്മിറ്റി
