ചാവക്കാട് :വായനയുടെ പ്രാധാന്യം ഓർമ്മിപ്പിച്ചുകൊണ്ട് ചാവക്കാട് നഗരസഭയുടെ നേതൃത്വത്തിൽ വായനാദിനം വിപുലമായി ആചരിച്ചു. ചലച്ചിത്ര സംവിധായകനും മുൻ എം.എൽ.എയുമായ പി.ടി. കുഞ്ഞുമുഹമ്മദ് ചടങ്ങ് ഉദ്ഘാടനം ചെയ്തു.നഗരസഭാ ചെയർപേഴ്സൺ എ.എച്ച്. അക്ബർ അധ്യക്ഷത വഹിച്ച ചടങ്ങിൽ മലയാള സാഹിത്യത്തിന്റെ പ്രസക്തിയെക്കുറിച്ചും വായന ശീലമാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും തൃശ്ശൂർ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിയും സാഹിത്യകാരനുമായ സുരേന്ദ്രൻ മങ്ങാട് മുഖ്യപ്രഭാഷണം നടത്തി.
വായനയിലൂടെയുള്ള അറിവ് സമൂഹത്തിന്റെ നന്മയ്ക്ക് അനിവാര്യമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.നഗരസഭാ വൈസ് ചെയർപേഴ്സൺ ബിൻസി സന്തോഷ്, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രഞ്ജിത് കുമാർ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി. യതീന്ദ്ര ദാസ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലിഷ മത്രംകോട്ട്, കൗൺസിലർ ഷീജ പ്രശാന്ത്,മണത്തല ജി.എച്ച്.എസ്.എസ് പ്രധാനാധ്യാപിക ജയലക്ഷ്മി ടി.എ തുടങ്ങിയവർ സംസാരിച്ചു.ജനപ്രതിനിധികൾ,വിവിധ സ്കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികൾ (ജി.എച്ച്.എസ്.എസ്, എം.ആർ.ആർ.എം.എച്ച്.എസ്.എസ്) തുടങ്ങി നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.വായന വാരാചരണത്തിന്റെ ഭാഗമായി നഗരസഭാ ലൈബ്രറിയുടെ നേതൃത്വത്തിൽ വിവിധങ്ങളായ മത്സരങ്ങളും സംഘടിപ്പിക്കുന്നുണ്ട്. വായനാശീലം വളർത്തുന്നതിനും സാഹിത്യത്തോട് കൂടുതൽ അടുക്കുന്നതിനും ഇത്തരം പരിപാടികൾ വഴിയൊരുക്കുമെന്ന് നഗരസഭ അറിയിച്ചു.
ചാവക്കാട് നഗരസഭയിൽ വായനാദിനം വിപുലമായി ആചരിച്ചു
