ഷിഗല്ല പ്രതിരോധം: ചാവക്കാട് നഗരസഭയിൽ അവലോകനയോഗം ചേർന്നു

ചാവക്കാട്: നഗരസഭാ പരിധിയിൽ ഷിഗല്ല രോഗം പടരാതിരിക്കാനുള്ള പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിന്റെ ഭാഗമായി നഗരസഭയുടെ നേതൃത്വത്തിൽ അവലോകനയോഗം ചേർന്നു.നഗരസഭാ ചെയർപേഴ്സൺ എ എച്ച് അക്ബർ അധ്യക്ഷത വഹിച്ചു.രോഗം റിപ്പോർട്ട് ചെയ്യാനുള്ള സാധ്യതകളെ മുൻനിർത്തി സ്വീകരിക്കേണ്ട മുൻകരുതൽ നടപടികളെക്കുറിച്ച് യോഗത്തിൽ വിശദമായ ചർച്ച നടന്നു.ശുചിത്വം ഉറപ്പാക്കുന്നതിനും ബോധവൽക്കരണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനും യോഗം തീരുമാനിച്ചു.നഗരസഭാ വൈസ് ചെയർപേഴ്സൺ ബിൻസി സന്തോഷ്, ആരോഗ്യകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.എച്ച്.സലാം, കൗൺസിലർ ഷീജ പ്രശാന്ത്,സെക്രട്ടറി ഇൻ ചാർജ് റിഷ്മ പി.പി,ക്ലീൻ സിറ്റി മാനേജർ ദിലീപ് ബി,സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാർ (ഗ്രേഡ്-1) ഷമീർ എം., (ഗ്രേഡ്-2) സനിൽ രാജ്, ചാവക്കാട് താലൂക്ക് ആശുപത്രി ഹെൽത്ത് ഇൻസ്പെക്ടർ രാംകുമാർ,നഗരസഭ ഐ.സി.ഡി.എസ്.സൂപ്പർവൈസർ ദീപ വി.വി, നഗരസഭാ പരിധിയിലുള്ള വിവിധ സ്കൂളുകളിലെ പ്രധാന അധ്യാപകർ തുടങ്ങിയവർ സംബന്ധിച്ചു.സ്കൂളുകളിൽ പാലിക്കേണ്ട ശുചിത്വ മാനദണ്ഡങ്ങളെക്കുറിച്ചും കുട്ടികൾക്കിടയിൽ നൽകേണ്ട ബോധവൽക്കരണത്തെക്കുറിച്ചും യോഗത്തിൽ നിർദേശങ്ങൾ നൽകി.

Leave a Reply

Your email address will not be published. Required fields are marked *