കേച്ചേരി തൂവാനൂർ പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട കാർ ഇലക്ട്രിക് പോസ്റ്റിലിടിച്ച് ആറുപേർക്ക് പരിക്ക്

കുന്നംകുളം : കേച്ചേരി തൂവാനൂർ പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട കാർ ഇലക്ട്രിക് പോസ്റ്റിലിടിച്ച് ആറുപേർക്ക് പരിക്ക്.മലപ്പുറം ചെമ്മാട് സ്വദേശികളായ അരിക്കാടൻ വീട്ടിൽ സൈതലവിയുടെ മക്കളായ ഷെരീഫ് (26), മുനീസ് (23), താഴെപുരയ്ക്കൽ വീട്ടിൽ മുഹമ്മദാലിയുടെ മകൻ ഫഹനാസ് (25), കൃഷ്ണപ്പറമ്പൻ വീട്ടിൽ ലത്തീഫിന്റെ മകൻ അഫ്സൽ (23), ചോന്നാരി വീട്ടിൽ കോയയുടെ മകൻ മുഹമ്മദ് ഫവാസ് (24), ഉള്ളാട്ട് വീട്ടിൽ അസീസിന്റെ മകൻ അബ്ദുൽ വാഹിദ് (24) എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്.പരിക്കേറ്റവരെ ഉടൻ തന്നെ മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊച്ചിയിൽ നിന്നും മലപ്പുറത്തേക്ക് പോകുകയായിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ കാറിന്റെ മുൻവശം പൂർണമായും തകർന്നു.അപകടത്തെ തുടർന്ന് മേഖലയിൽ ഭാഗികമായി ഗതാഗതം തടസ്സപ്പെട്ടു.വിവരമറിഞ്ഞ് കുന്നംകുളം പോലീസ് നടപടികൾ സ്വീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *